Local

മണ്ണാർമലയിലെ പുലിയെ മയക്കുവെടി വെക്കാൻ ഉത്തരവ്

Local

മണ്ണാർമലയിലെ പുലിയെ മയക്കുവെടി വെക്കാൻ ഉത്തരവ്

Perinthalmanna RadioDate: 18-09-2025 പെരിന്തൽമണ്ണ ∶ മണ്ണാർമല മാട് റോഡിൽ തുടർച്ചയായി പുലിയെ കണ്ടു വരുന്നതിനെ തുടർന്ന് നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് പുലിയെ മയക്കുവെടി വെച്ച് പിടികൂടാൻ സർക്കാർ ഉത്തരവ് നൽകി.മണ്ണാർമലയിൽ ഇറങ്ങിയ പുലിയെ പിടികൂടാത്തതിനെ കുറിച്ച് നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് വനമന്ത്രി എ. കെ. ശശീന്ദ്രൻ ഇക്കാര്യം അറിയിച്ചത്. നാട്ടുകാരുടെ സുരക്ഷയ്ക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ മൂന്ന് ദിവസമായി പുലി സ്ഥിരമായി ഇറങ്ങുന്നതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. റോഡിലൂടെ രാത്രിയും പകലും അനവധി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ അപകട സാധ്യത ഉയർന്നിരിക്കുകയാണ്. ബൈക്ക് യാത്രികർക്ക് പുലിയെ നേരിട്ട് കാണേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.പുലിയെ പിടികൂടാൻ നേരത്തെ കെണി വച്ചിരുന്നെങ്കിലും മാസങ്ങളായി...
മങ്കട ടൗണിലെ ഗതാഗതക്കുരുക്ക്: സർവകക്ഷിയോഗം നാളെ

Local

മങ്കട ടൗണിലെ ഗതാഗതക്കുരുക്ക്: സർവകക്ഷിയോഗം നാളെ

Perinthalmanna RadioDate: 18-09-2025 മങ്കട : ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്ഗർ അലിയുടെ നേതൃത്വത്തിൽ നാളെ സർവകക്ഷി, ഉദ്യോഗസ്ഥ യോഗം ചേരുന്നു. മങ്കട മേലെ അങ്ങാടിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് മൂലം വ്യാപാരികൾക്കും യാത്രക്കാർക്കും ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ട് പോകാറുണ്ട്. മങ്കട, കൂട്ടിൽ റോഡുകളിൽ നിന്നുള്ള ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ഗതാഗത തടസ്സവും കൂട്ടിൽ റോഡിലുള്ള റോഡിന്റെ പ്രവേശന ഭാഗത്തെ വീതി കുറവും റോഡിലെ സ്ഥിരം കുഴികളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. മുൻപ് ഒട്ടേറെ തവണ യോഗങ്ങൾ ചേരുകയും പല നിർദ്ദേശങ്ങൾ വരുകയും ചെയ്തിട്ടും ഇവയൊന്നും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.ഗതാഗതക്കുരുക്ക് ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് മുൻകൈയെടുത്ത് ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക...
14 വര്‍ഷമായി റീടാറിങ്‌ നടത്താതെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌

Local

14 വര്‍ഷമായി റീടാറിങ്‌ നടത്താതെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌

Perinthalmanna RadioDate: 17-09-2025 അങ്ങാടിപ്പുറം: 14 വര്‍ഷമായി റീടാറിങ്‌ നടത്താതെ സംസ്‌ഥാന പാതയിലെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌. പെരിന്തല്‍മണ്ണ- മഞ്ചേരി റൂട്ടായ റോഡിലൂടെ ദീര്‍ഘദൂര കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ്‌ ദിവസവും കടന്നു പോകുന്നത്‌.കുഴികള്‍ മാറ്റി വെട്ടിച്ച്‌ പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളില്‍ ഇടിക്കുന്നത്‌ പതിവാണ്‌. പലപ്പോഴും ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ ജീവന്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത്‌. ടൂ വീലറു കള്‍ക്കാണ്‌ അപകട സാധ്യത കൂടുതല്‍. തകര്‍ന്നുകിടക്കുന്ന റോഡ്‌ റീ ടാറിങ്‌ നടത്താന്‍ അനുകൂല കാലാവസ്‌ഥയുണ്ടായിട്ടും പൊതുമരാമത്ത്‌ വകുപ്പ്‌ ചെറിയ കുഴികളടച്ചും വലിയ കുഴികളില്‍ കോറി വേസ്‌റ്റ് നിറച്ചും ജനങ്ങളുടെ കണ്ണില്‍ പൊടി യിടുകയാണ്‌. റോഡിന്റെ ഇരു വശങ്ങളിലും മഴവെള്ളം ഒഴുകി പോകാന്‍ നിര്‍മ്മിച്ച ഡ്രെയിനേജുകള്‍ മുഴുവനും അടഞ്ഞുകിടക്കുകയ...
നെൽകൃഷിയിറക്കി മുള്ള്യാകുർശ്ശി വായനശാല അംഗങ്ങൾ

Local

നെൽകൃഷിയിറക്കി മുള്ള്യാകുർശ്ശി വായനശാല അംഗങ്ങൾ

Perinthalmanna RadioDate: 17-09-2025 പട്ടിക്കാട് : നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കുന്നതിനുമായി നേരിട്ട് കൃഷിയിറക്കി മുള്ള്യാകുർശ്ശി എം.ടി. മമ്മി ഹാജി വായനശാലയുടെ വേറിട്ട മാതൃക. വായനശാലയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന കാർഷിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മുള്ള്യാകുർശ്ശി കൊക്കാട് ലഭ്യമാക്കിയ വയലിൽ കൃഷിയിറക്കിയത്. വിളവെടുത്തു കിട്ടുന്ന നെല്ലിൽ നിന്ന് കാരുണ്യ സ്ഥാപനങ്ങൾക്ക് വിഹിതം നൽകുന്നതിനും വായനശാല തീരുമാനിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ്ഖാൻ, കോക്കാട്ടിൽ കുഞ്ഞുണ്ണി, കോലെതൊടി കൃഷ്ണൻ, തെക്കൻ ബാബു, എം.ടി.ഹംസ, പി.യൂസഫ്, കെ.ടി.അബ്ദുസമദ്, കോക്കാടിൽ മാനുട്ടി, എം.ടി.മുഹമ്മദ്, കാപ്പിൽ നബ്ഹാൻ എന്നിവർ പ്രസംഗിച്ചു. ---------------------------------------------®Perinthalman...
അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Local

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ: അമിത വേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിത വേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 25ന്  താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തു കൂടി അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാവുന്നത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്...
ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്‌കാരം പെരിന്തൽമണ്ണയിലെ പച്ചതുരുത്തിന്

Local

ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്‌കാരം പെരിന്തൽമണ്ണയിലെ പച്ചതുരുത്തിന്

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പച്ചതുരുത്ത് പുരസ്കാര നിർണയത്തിൽ, മലപ്പുറം ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്കാരം പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്തെ പച്ചതുരുത്തിന് ലഭിച്ചു.മൊട്ടകുന്നായി കിടന്നിരുന്ന സ്ഥലത്തെ കഴിഞ്ഞ കൗൺസിലാണ് പച്ചതുരുത്തായി വിഭാവനം ചെയ്തത്. നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായി വികസിപ്പിച്ച ഈ പച്ചതുരുത്ത്, വിവിധങ്ങളായ ഫലം വൃക്ഷങ്ങളും പച്ചക്കറി കൃഷിയും പൂക്കൃഷിയും സസ്യജാലങ്ങളുമൊക്കെയുമായി സമൃദ്ധമായ ഒരു ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.പച്ചതുരുത്തിന്റെ സംരക്ഷണത്തിനൊപ്പം വിശ്രമവേളകൾ ചെലവഴിക്കാനാവുന്ന സൗകര്യങ്ങളടങ്ങിയ പദ്ധതികൾക്കും നഗരസഭ നേതൃത്വം നൽകുന്നുണ്ട്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തുടർച്ചയായ മൂന്നാം ദിവസവും മണ്ണാർമലയിൽ പുലിയിറങ്ങി

Local

തുടർച്ചയായ മൂന്നാം ദിവസവും മണ്ണാർമലയിൽ പുലിയിറങ്ങി

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ സ്ഥിരമായി പുലിയെ കാണുന്ന പ്രദേശത്ത് തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി.ഇന്നലെ രാത്രി ഒമ്പത് മണിയോടെ, മണ്ണാർമല മാട് റോഡിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയെത്തിയത്. പെരിന്തൽമണ്ണ ടൗണിനടുത്ത് ചേർന്നുള്ള ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിവായി കാണുന്നത്.കാര്യാവട്ടത്തു നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയായതിനാൽ രാപകൽ വ്യത്യാസമില്ലാതെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. റോഡ് മുറിച്ചു കടന്നുപോകുന്ന പുലിയെ ബൈക്ക് യാത്രികർ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്.മണ്ണാർമല മാട് റോഡിൽ സ്ഥിരമായി കാണുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ മാട് റോഡ് ഉപരോധിച്ചു. കെണി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുലി കുടുങ്ങാത്...
മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടന്നില്ല; കരിമലയിലൂടെ അപകട യാത്ര

Local

മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടന്നില്ല; കരിമലയിലൂടെ അപകട യാത്ര

Perinthalmanna RadioDate: 16-09-2025 മങ്കട: അരിപ്ര- വലമ്പൂർ- അങ്ങാടിപ്പുറം റോഡിൽ കരിമലയിൽ മഴയിൽ റോഡ് ഭിത്തികൾ ഇടിഞ്ഞു വീണത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം 15 അടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഗതാഗത തടസ്സം ഉണ്ടായ ഭാഗത്തിനു സമീപം താഴ്‌ചയിൽ നിന്ന് കെട്ടി ഉയർത്തിയ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ ആയിട്ട് രണ്ടുമാസം കഴിഞ്ഞു. കഴിഞ്ഞ മാസം ഇതേ റോഡിൽ തന്നെ ഒരു കിലോമീറ്റർ പരിധിയിൽ പത്തടിയോളം റോഡ് കെട്ടി ഉയർത്തിയ ഭാഗം ഇടിഞ്ഞു വിണ്ടും അപകടം ഉണ്ടായി. പ്രദേശത്ത് അപകട സൂചകമായ ബോർഡുകൾ വെച്ചതല്ലാതെ മറ്റൊരു നടപടിയും അധിക്യയർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും കല്ലും അടങ്ങുന്ന ഭാഗം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്. കൂടാതെ രണ്ടു ഭാഗങ്ങളിലായി താഴ്‌ചയിലേക്ക് റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണതും കൂടെ ആയപ്പോൾ ഈ റോഡിലൂടെയുള്ള യാത്ര അപകട ഭീഷണിയായി മാറി.ഭാരമു...
ഷൊർണൂർ- നിലമ്പൂർ പാതയിലെ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ 294 പേർ കുടുങ്ങി

Local

ഷൊർണൂർ- നിലമ്പൂർ പാതയിലെ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ 294 പേർ കുടുങ്ങി

Perinthalmanna RadioDate: 16-09-2025 പെരിന്തൽമണ്ണ:  നിലമ്പൂർ – ഷൊർണൂർ പാതയിലെ ട്രെയിനുകളിൽ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവിൽ 294 യാത്രക്കാർക്ക് റെയിൽവേ 95,225 രൂപ പിഴ ചുമത്തി. ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ കണ്ടെത്തി പിഴ ഈടാക്കിയത്.ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് കയറിയാണ് ‘അംബുഷ് ചെക്ക്’ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ പുലർച്ചെ 3.45ന് രാജ്യറാണിയിൽ ആണ് ആദ്യം പരിശോധന നടത്തിയത്.ട്രെയിനിൽ നിലമ്പൂരിൽ എത്തിയ ടിക്കറ്റ് ചെക്കർമാർ നിലമ്പൂരിൽ നിന്ന് മറ്റൊരു വാഹനത്തിൽ ഷൊർണൂരിലേക്കെത്തി. തുടർന്ന് 6.50ന് നിലമ്പൂർ എക്സ്പ്രസിലായിരുന്നു അടുത്ത പരിശോധന.രാവിലെ 11.30 വരെ 9 ട്രെയിനുകളിൽ ഇത്തരത്തിൽ പരിശോധന നടത്തി. ഷൊർണൂർ, പാലക്കാട് എന്നിങ്ങനെ 2 സ്ക്വാഡുകളിലായി 19 പേരാണ് പരിശോധനയിൽ പങ്കെടുത്തത്.തൃശൂർ ഭാഗത്തേക്കുള്ള ചില ട്രെയിനുകളിലും പരിശോധന ഉണ്...
മണ്ണാർമലയിലെ പുലി; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Local

മണ്ണാർമലയിലെ പുലി; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Perinthalmanna RadioDate: 16-09-2025 പട്ടിക്കാട്: മാസങ്ങളായി ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന പുലിയെ പിടികൂടാൻ അധികാരികൾ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മാനത്തുമംഗലം- കാര്യവട്ടം മാട് റോഡിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചു.പുലി സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന മണ്ണാർമല പള്ളിപ്പടി, മാനത്തുമംഗലം, കക്കൂത്ത് മേഖലകളിലെ നൂറു കണക്കിന് ആളുകള്‍   ഉപരോധത്തിൽ സജീവ പങ്കാളികളായി. പുലിയെ പിടി കൂടാൻ കെണി സ്ഥാപിച്ചതല്ലാതെ മറ്റേതൊരു കാര്യമായ നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമായി. ഉപരോധത്തെ തുടർന്ന് മണ്ണാർമല മാട് റോഡില്‍  ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ നിസ്സംഗത തുടർന്നാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പൗരസമിതിയുടെ മുന്നറിയിപ്പ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...