Local

കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

Local

കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം

Perinthalmanna RadioDate: 13-09-2025 കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.   മാറ്റങ്ങൾ ഇവയാണ്. 1. ഒക്‌ടോബര്‍ 1 മുതല്‍ 30 ചോദ്യങ്ങളാവും ഉണ്ടാകുക. നിലവില്‍ 20 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുള്ളത്. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയുത്തരം നല്‍കണം. 2. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡിനുള്ളി...
ഏലംകുളം പഞ്ചായത്തിലെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം മന്ത്രി റോഷി അസ്റ്റിന്‍ നിര്‍വഹിച്ചു

Local

ഏലംകുളം പഞ്ചായത്തിലെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം മന്ത്രി റോഷി അസ്റ്റിന്‍ നിര്‍വഹിച്ചു

Perinthalmanna RadioDate: 13-09-2025 ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും കുടിവെള്ളം ലഭ്യമാക്കിയതിന്റെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജല ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഏലംകുളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത  വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീര്‍ ബാബു, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി. ഉണ്ണിക്കൃ...
മേലാറ്റൂർ- പുലാമന്തോൾ റോഡ്; കട്ടുപ്പാറ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി

Local

മേലാറ്റൂർ- പുലാമന്തോൾ റോഡ്; കട്ടുപ്പാറ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങി

Perinthalmanna RadioDate: 13-09-2025 പെരിന്തൽമണ്ണ: പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിലെ മേലാറ്റൂർ– പുലാമന്തോൾ റോഡിലെ പാടേ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി പുനരാരംഭിച്ചു. റോഡിന്റെ 144 കോടി രൂപയുടെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് അലംഭാവത്തിന്റെയും നിർമാണ സ്‌തംഭനത്തിന്റെയും പേരിൽ കരാർ കമ്പനിയെ മാറ്റിയതിനെ തുടർന്നാണ്, അടിയന്തര അറ്റകുറ്റപ്പണിക്കായി 96.50 ലക്ഷം രൂപ അനുവദിച്ചത്. പ്രധാന പ്രവൃത്തിയുടെ നടപടി ക്രമങ്ങളും ടെൻഡർ നടപടികളും വൈകുമെന്നതിനാലാണ് തുക അനുവദിച്ചത്.കഴിഞ്ഞ ദിവസം വരെ അറ്റകുറ്റപ്പണിക്കായി കരാറുകാരന് 75,63,586 രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ പ്രവൃത്തിയും ഇഴയുന്ന സാഹചര്യമായിരുന്നു. പാതയിൽ ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്ന ഭാഗം പുലാമന്തോൾ കട്ടുപ്പാറ മേഖലയിലാണ്.ഈ മേഖലയിലാണ് ഇതു സംബന്ധിച്ച് ഒട്ടേറെ സമരങ്ങളും നടന്നത്. ക്വാറി വേസ്‌റ്റ് ഉപയോഗിച്ചു കുഴിയടയ്ക്കാനുള്ള അധികൃതരു...
തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

Local

തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കിയില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

Perinthalmanna RadioDate: 13-09-2025 പെരിന്തല്‍മണ്ണ: തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.കുട്ടികള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം. ---------------------------------------------®Perinthalmanna Radioവാർത്...
സാമൂഹിക സുരക്ഷാ പെൻഷൻ; മസ്റ്ററിങ് നടത്താതെ 28,836 പേർ

Local

സാമൂഹിക സുരക്ഷാ പെൻഷൻ; മസ്റ്ററിങ് നടത്താതെ 28,836 പേർ

Perinthalmanna RadioDate: 12-09-2025 മലപ്പുറം ∙ സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം പൂർത്തിയായി. ജില്ലയിൽ 28,836 പേർ മസ്റ്ററിങ് നടത്തിയില്ല. ഇവരുടെ ക്ഷേമപെൻഷനുകൾ മസ്റ്ററിങ് നടത്തുന്നതു വരെ തടയും.. ജില്ലയിലൊട്ടാകെ 5,39,351 പേരാണു ക്ഷേമപെൻഷനുകൾ വാങ്ങുന്നത്.ഇതിൽ 5,10,515 പേരാണു മസ്റ്ററിങ് നടത്തിയത്. 94.65 ശതമാനം പേരും മസ്റ്ററിങ് പൂർത്തീകരിച്ചു. കഴിഞ്ഞ 10 വരെയായിരുന്നു അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താൻ സമയം അനുവദിച്ചിരുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്തിയത് ജില്ലയിലാണ്. പഞ്ചായത്തുകളിൽ 4,48,836, നഗരസഭകളിൽ 90,515 വീതം പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിൽ ക്ഷേമപെൻഷൻ ലഭിക്കില്ല.സമയപരിധി കഴിഞ്ഞു മസ്റ്ററിങ് നടത്തിയാലും മസ്റ്ററിങ് നടത്താത്ത കാലയളവിലുള്ള പെൻഷൻ ലഭിക്കില്ല.ജില്ലയിൽ കർഷകത്തൊഴിലാളി ക്ഷേമപെ‍ൻഷൻ വാങ്ങുന...
അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴികളടച്ചത് ലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ

Local

അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴികളടച്ചത് ലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ

Perinthalmanna RadioDate: 12-09-2025 പെരിന്തൽമണ്ണ: റോഡിലെ കുഴികളും ഗതാഗത കുരുക്കിലും ജനം നട്ടംതിരിയുന്ന അങ്ങാടിപ്പുറം മേൽപ്പാലത്തിലെ കുഴികളടച്ചത് ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ. ഇന്നലെ പുലർച്ചെയാണ് ഉദ്യോഗസ്ഥരും കരാറുകാരും ലോറിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ കുഴികളടക്കാൻ ടാറിങ് ജോലികൾ മേൽപാലത്തിൽ നടത്തിയത്. മേൽപാലത്തിലെ തെരുവ് വിളക്കുകളിൽ പലതും കണ്ണടച്ചിരിക്കുന്നു.പുലർച്ചെ മൂന്ന് മുതലാണ് റോഡ് പുനരുദ്ധാരണ ജോലകൾ ആരംഭിച്ചത്. വാഹനത്തിരക്ക് കുറഞ്ഞ സമയത്ത് ജോലികൾ വേഗത്തിൽ തീർക്കാം എന്ന ലക്ഷ്യത്തിലാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലാണ് റയിൽവേ മേൽപ്പാലം. ഇതിലെ തെരുവ് വിളക്കുകളിൽ പലതും കണ്ണടച്ച നിലയിലാണ്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ പെരിന്തൽമണ്ണ മുതൽ ഒരാടംപാലം വരെ പാതയിൽ ഉടനീളം മെറ്റലിളകി കുഴികൾ നിറഞ്ഞതാണ് മഴ തൽക്കാലം മാറിയതോടെ ഒന്നാംഘട്ട അറ്റകുറ്റ പണികളാ...
കോഴിക്കോട് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ തുടങ്ങി

Local

കോഴിക്കോട് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ തുടങ്ങി

Perinthalmanna RadioDate: 12-09-2025 കരിപ്പൂർ: രാജ്യാന്തര യാത്രക്കാർക്കായി കോഴിക്കോട് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനമായി. ഇനി ഇ–ഗേറ്റ് സംവിധാനം വഴി 20 സെക്കൻഡുകൾ കൊണ്ട് യാത്രാ നടപടികൾ പൂർത്തിയാക്കാനാകും. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനും മറ്റുമായി കൗണ്ടറുകൾക്കു മുൻപിൽ വരി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.കരിപ്പൂരിനു പുറമേ, അമൃത്‌സർ, ലക്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരുക്കിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.കലക്ടർ ആർ.വിനോദ്, എസ്പി ആർ.വിശ്വനാഥ്, എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്, കെ.അരുൺമോഹൻ, അരുൺ കെ.പവിത്രൻ, എഫ്ആർആർഒ കൃഷ്ണരാജ്, ഐസിജിഎസ് കമൻഡാന്റ് സന്ദീപ് സിങ്, കസ്റ്റംസ് പ്രിവന്റീവ് ഡപ്യൂട്ടി കമ്മിഷണർ എസ്.ശ്യാം നാഥ്, സിനോയ് കെ.മാത്യു, എഎസ്പി കാർത്തിക് ബാലകുമാർ, കസ്റ്റംസ...
വയോജനങ്ങൾക്കായി ഊട്ടിയിലേക്ക് യാത്രയൊരുക്കി പുലാമന്തോൾ പഞ്ചായത്ത്

Local

വയോജനങ്ങൾക്കായി ഊട്ടിയിലേക്ക് യാത്രയൊരുക്കി പുലാമന്തോൾ പഞ്ചായത്ത്

Perinthalmanna RadioDate: 12-09-2025 പുലാമന്തോൾ : വയോജനങ്ങൾക്കായി പുലാമന്തോൾ പഞ്ചായത്ത് ഒരുക്കിയ ഊട്ടി വിനോദ യാത്ര ആദ്യമായി ഊട്ടിയിലേക്ക് പോകുന്നവർക്കും സാമ്പത്തിക പ്രതിസന്ധികളിൽ യാത്രകൾക്ക് അവധി നൽകിയവർക്കും പ്രായവും ശാരീരിക അവശതയും മൂലം ആഗ്രഹം മാറ്റിവച്ചവർക്കുമെല്ലാം യാത്ര വേറിട്ട അനുഭൂതിയായി. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര. ഇരുന്നൂറോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട്, സ്ഥിരസമിതി അധ്യക്ഷരായ ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. .............................................---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഡിസംബർ ആദ്യവാരത്തിൽ

Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഡിസംബർ ആദ്യവാരത്തിൽ

Perinthalmanna RadioDate: 11-09-2025 പെരിന്തൽമണ്ണ : ജീവകാരുണ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കാദറലി ട്രോഫിക്ക് വേണ്ടിയുള്ള 53–ാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ ആദ്യവാരത്തിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ക്ലബ് ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. 24 പ്രമുഖ ടീമുകളെ ടൂർണമെന്റിൽ ഇക്കുറി പങ്കെടുപ്പിക്കാനും ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും യോഗം തീരുമാനിച്ചു.ടൂർണമെന്റിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. സംഘാടക സമിതി യോഗം 27ന് വൈകിട്ട് 7 ന് കാദറലി ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തും. യോഗത്തിൽ പ്രസിഡന്റ് മണ്ണിൽ ഹസ്സൻ ആധ്യക്ഷ്യം വഹിച്ചു. ജന.സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ സി.മുസ്‌തഫ, യൂസഫ് രാമപുരം, ഇ.കെ....
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഈ മാസം അവസാനത്തോടെ

Local

സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഈ മാസം അവസാനത്തോടെ

Perinthalmanna RadioDate: 11-09-2025. മലപ്പുറം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പുറത്തു വന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ സംവരണ വാർഡുകൾ നിർണയിക്കാനുള്ള നറുക്കെടുപ്പിലേക്ക്. ഈ മാസം അവസാനത്തോടെ നറുക്കെടുപ്പ് നടക്കുമെന്നാണ് സൂചന. കൃത്യം തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, സംവരണ വാർഡുകൾ നിർണയിക്കുന്നതിനായി പ്രഖ്യാപിച്ച മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 35,50,158 വോട്ടർമാരാണുള്ളത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയെ അപേക്ഷിച്ച് 1,95,512 വോട്ടർമാർ കൂടുതൽ. അന്തിമപട്ടികയെക്കുറിച്ചും ചില പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഇനി തിരുത്താൻ അവസരം ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല. തദ്ദേശ സ്ഥാപനങ്ങളിലെ അതിർത്തി പുനർനിർണയിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണയുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്...