അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴികളടച്ചത് ലോറിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ
Perinthalmanna RadioDate: 12-09-2025 പെരിന്തൽമണ്ണ: റോഡിലെ കുഴികളും ഗതാഗത കുരുക്കിലും ജനം നട്ടംതിരിയുന്ന അങ്ങാടിപ്പുറം മേൽപ്പാലത്തിലെ കുഴികളടച്ചത് ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ. ഇന്നലെ പുലർച്ചെയാണ് ഉദ്യോഗസ്ഥരും കരാറുകാരും ലോറിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ കുഴികളടക്കാൻ ടാറിങ് ജോലികൾ മേൽപാലത്തിൽ നടത്തിയത്. മേൽപാലത്തിലെ തെരുവ് വിളക്കുകളിൽ പലതും കണ്ണടച്ചിരിക്കുന്നു.പുലർച്ചെ മൂന്ന് മുതലാണ് റോഡ് പുനരുദ്ധാരണ ജോലകൾ ആരംഭിച്ചത്. വാഹനത്തിരക്ക് കുറഞ്ഞ സമയത്ത് ജോലികൾ വേഗത്തിൽ തീർക്കാം എന്ന ലക്ഷ്യത്തിലാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലാണ് റയിൽവേ മേൽപ്പാലം. ഇതിലെ തെരുവ് വിളക്കുകളിൽ പലതും കണ്ണടച്ച നിലയിലാണ്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ പെരിന്തൽമണ്ണ മുതൽ ഒരാടംപാലം വരെ പാതയിൽ ഉടനീളം മെറ്റലിളകി കുഴികൾ നിറഞ്ഞതാണ് മഴ തൽക്കാലം മാറിയതോടെ ഒന്നാംഘട്ട അറ്റകുറ്റ പണികളാ...










