വയോജനങ്ങൾക്കായി ഊട്ടിയിലേക്ക് യാത്രയൊരുക്കി പുലാമന്തോൾ പഞ്ചായത്ത്
Perinthalmanna RadioDate: 12-09-2025 പുലാമന്തോൾ : വയോജനങ്ങൾക്കായി പുലാമന്തോൾ പഞ്ചായത്ത് ഒരുക്കിയ ഊട്ടി വിനോദ യാത്ര ആദ്യമായി ഊട്ടിയിലേക്ക് പോകുന്നവർക്കും സാമ്പത്തിക പ്രതിസന്ധികളിൽ യാത്രകൾക്ക് അവധി നൽകിയവർക്കും പ്രായവും ശാരീരിക അവശതയും മൂലം ആഗ്രഹം മാറ്റിവച്ചവർക്കുമെല്ലാം യാത്ര വേറിട്ട അനുഭൂതിയായി. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര. ഇരുന്നൂറോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട്, സ്ഥിരസമിതി അധ്യക്ഷരായ ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. .............................................---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...










