Local

നിർമാണത്തിന് കോടികൾ പൊടിച്ചിട്ടും മേലാറ്റൂർ- പുലാമന്തോൾ റോഡ് തകർച്ചയിൽ

Local

നിർമാണത്തിന് കോടികൾ പൊടിച്ചിട്ടും മേലാറ്റൂർ- പുലാമന്തോൾ റോഡ് തകർച്ചയിൽ

Perinthalmanna Radio Date: 10-09-2025 പെരിന്തൽമണ്ണ ∙ ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന സംസ്ഥാന പാതയായ പെരുമ്പിലാവ്–നിലമ്പൂർ പാതയിലെ യാത്രാദുരിതം എന്നു തീരും? കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഈ പാതയെ ദുരിതത്തിലാക്കുന്നത്, നിർമാണത്തിനു കോടികൾ പൊടിച്ച മേലാറ്റൂർ–പുലാമന്തോൾ റോഡിലെ തരികിട നവീകരണമാണ്.ഒരു കിലോമീറ്റർ റോഡിന്റെ നവീകരണത്തിനു നാലര കോടിയിലേറെ രൂപയാണ് അനുവദിച്ചത്. 30.88 കിലോമീറ്റർ വരുന്ന റോഡിന് 144 കോടി രൂപയാണ് ആകെ അനുവദിച്ചത്. കോടികൾ പോയ വഴി കാണാനില്ലെങ്കിലും ജനം ദുരിതവഴിയിൽ തന്നെയാണ്.പാടേ തകർന്നുകിടന്ന റോഡിന്റെ ചില ഭാഗങ്ങളിൽ, ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇടക്കാലത്തു ചില ചെപ്പടിവിദ്യകൾ നടത്തിയതൊഴിച്ചാൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെ പലയിടങ്ങളിലും റോഡ് പാടേ തകർന്ന നിലയിൽ തന്നെയാണ്.ജനം പരാതി പറഞ്ഞു മടുക്കുമ്പോൾ ക്വാറി വേസ്‌റ്റ് ഇട്ടു കുഴിയടയ്‌ക്കൽ മുറപോലെ നടക്കുന്നു.കട്ടുപ്പാറ പാലം ജംക്‌ഷനിലും പു...
പഴയ സഹപാഠിക്ക് സ്നേഹവീട് ഒരുക്കി കൂട്ടുകാരുടെ ഓണം

Local

പഴയ സഹപാഠിക്ക് സ്നേഹവീട് ഒരുക്കി കൂട്ടുകാരുടെ ഓണം

Perinthalmanna RadioDate: 09-09-2025 ----------------------------------------------This News Sponsored by------------------------------------------ ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.  കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market CityCalicut Ro...
തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയിൽ 45217 വോട്ടർമാർ

Local

തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയിൽ 45217 വോട്ടർമാർ

Perinthalmanna RadioDate: 09-09-2025 പെരിന്തൽമണ്ണ : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ പെരിന്തൽമണ്ണ നഗരസഭയിൽ 45217 വോട്ടർമാർ. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേരി നഗരസഭയിൽ. 81,808 വോട്ടർമാരാണ് നഗരസഭയിലുള്ളത്. 12 നഗരസഭകളിലായി 6,15,535 വോട്ടർമാരാണുള്ളത്. ഇതിൽ 12 പേർ ട്രാൻസ്ജെൻഡർ വോട്ടർമാരാണ്. 68128 വോട്ടർമാരുള്ള പൊന്നാനി നഗരസഭയാണ് രണ്ടാമത്. 57,215 വോട്ടർമാരുള്ള മലപ്പുറം മൂന്നാമതാണ്. വളാഞ്ചേരി നഗരസഭയിലാണ് ഏറ്റവും കുറവ് -33,644 വോട്ടർമാർ മാത്രമാണ് നഗരസഭയിലുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരെ ചേർത്തതും മഞ്ചേരി നഗരസഭയിലാണ്. 14,731 വോട്ടുകൾ അധികമായി ചേർത്തു. എല്ലാ നഗരസഭകളിലും 2,000 മുതൽ 4,000 വോട്ട് വരെ പുതുതായി ചേർത്തിട്ടുണ്ട്. 53 വാർഡുകൾ വീതമുള്ള പൊന്നാനി, മഞ്ചേരി നഗരസഭകളിലാണ് ഏറ്റവും കൂടുതൽ വാർഡുകളും ഉള്ളത്. -----------------------------------...
റെയില്‍വേ ട്രാക്കിലെ അറ്റകുറ്റ പണികൾക്കായി പട്ടിക്കാട് റെയില്‍വേ ഗേറ്റ് അടച്ചു

Local

റെയില്‍വേ ട്രാക്കിലെ അറ്റകുറ്റ പണികൾക്കായി പട്ടിക്കാട് റെയില്‍വേ ഗേറ്റ് അടച്ചു

Perinthalmanna RadioDate: 09-09-2025 പെരിന്തൽമണ്ണ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് (സെപ്റ്റംബര്‍ 9) ന് രാവിലെ എട്ട് മണിക്ക് അടച്ചു. നാളെ (സെപ്റ്റംബര്‍ 10) ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനം

Local

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനം

Perinthalmanna RadioDate: 09-09-2025 പെരിന്തൽമണ്ണ : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളിൽനിന്ന്‌ മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അനുമോദിച്ചു.മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ. പ്രേംജിത്ത്, കരുവാരക്കുണ്ട് ഇൻസ്പെക്ടർ വി.എം. ജയൻ, മേലാറ്റൂർ ഇൻസ്പെക്ടർ എ.സി. മനോജ്കുമാർ, മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ്. കാരാൺമയിൽ എന്നിവർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമൻറേഷൻ പത്രവും മുപ്പതോളം വരുന്ന അന്വേഷണസംഘത്തിലെ മറ്റുള്ളവർക്ക് അനുമോദനപത്രവും നൽകി. സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാ പോലീസ് ഓഫീസിൽ നേരിട്ട് എത്തിയാണ് അഭിനന്ദിച്ചത്.പ്രവാസി വ്യവസായിയെ പാണ്ടിക്കാടുനിന്ന് തട്ടിക്കൊണ്ടു...
പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെയും മറ്റന്നാളും അടച്ചിടും

Local

പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെയും മറ്റന്നാളും അടച്ചിടും

Perinthalmanna RadioDate: 08-09-2025 പെരിന്തൽമണ്ണ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെ (സെപ്റ്റംബര്‍ 9) ന് രാവിലെ എട്ട് മുതല്‍ മറ്റന്നാൾ (സെപ്റ്റംബര്‍ 10) ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c---------------------------------------------®Perinthalman...
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ വഴി 4 വർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

Local

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ വഴി 4 വർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

Perinthalmanna RadioDate: 08-09-2025 സംസ്ഥാനത്ത് നാലു വർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-'22 സാമ്പത്തിക വർഷം മുതൽ 2024-2025 വരെയുള്ള കണക്കാണിത്.ഭൂമി, കെട്ടിടം, ഫ്ലാറ്റ്, കൊമേഴ്സ്യൽ വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴിയാണ് ആധാരം രജിസ്ട്രേഷൻ നടത്തുന്നത്.സംസ്ഥാനത്ത് 4859 പേർ സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ പറയുന്നു.അതേ സമയം, സംസ്ഥാനത്ത് ആധാരം എഴുത്തുകാർ, സർക്കാർ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഭൂമിവില എത...
വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Local

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 08-09-2025 സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. നാളെയും മറ്റന്നാളുമാണ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ സെപ്റ്റംബർ 9ന് അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ടാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ആഗസ്റ്റിലെ വിറ്റുവരവ് 18.76 കോടി

Local

ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ആഗസ്റ്റിലെ വിറ്റുവരവ് 18.76 കോടി

Perinthalmanna RadioDate: 08-09-2025മലപ്പുറം: ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ വിൽപ്പനയിൽ വർദ്ധനവ്. ജൂലായ് മാസത്തെ അപേക്ഷിച്ച് കൂടുതൽ പേരാണ് ആഗസ്റ്റിൽ സപ്ലൈകോയിലെത്തിയത്. 18.76 കോടിയുടെ വിറ്റുവരവാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയത്. ജൂലായിൽ 11.29 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. ഓണക്കാലമായതിനാൽ സെപ്തംബർ മാസം കൂടുതൽ വിറ്റുവരവ് ഉണ്ടാകും.നിലമ്പൂർ ഡിപ്പോയിലാണ് ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റുവരവ്, 3.56 കോടി. ജൂലായിൽ ഇത് 2.13 കോടി ആയിരുന്നു. കുറവ് വിറ്റുവരവ് പൊന്നാനി ഡിപ്പോയിലാണ്, 1.95 കോടി. ജൂലായിൽ 1.16 കോടി ആയിരുന്നു.സപ്ലൈകോയിൽ 13 ഇന അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിലും ബാക്കിയുള്ളവ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്. സപ്ലൈകോയുടെ പ്രത്യേക ഓണം വിപണന മേളയിലേക്കും നിരവധി പേർ എത്തിയിരുന്നു.ഓണത്തിന് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിൽ 11 ഓണച്ചന്തകളാണ് ഒരുങ്ങിയത്. മഞ്ഞക്കാർഡുകാർക്ക് ...
ഇന്നാണ് ആ വിസ്മയ കാഴ്ച; രാത്രി ആകാശത്ത് ചുവന്ന ചന്ദ്രനെ കാണാം

Local

ഇന്നാണ് ആ വിസ്മയ കാഴ്ച; രാത്രി ആകാശത്ത് ചുവന്ന ചന്ദ്രനെ കാണാം

Perinthalmanna RadioDate: 07-09-2025 ന്യൂഡൽഹി: ഇന്ന് രാത്രി അതായത് സെപ്റ്റംബർ ഏഴിന് വലിയൊരു ആകാശ വിസ്മയമാണ് ലോകമെമ്പാടുമുള്ള ആളുകളെ കാത്തിരിക്കുന്നത്. ഇന്ന് കുറച്ചുനേരം ആകാശത്ത് നമുക്ക് ചുവന്ന ചന്ദ്രനെ കാണാം. രാത്രി നടക്കുന്ന പൂർണ ചന്ദ്രഗ്രഹണ സമയത്താണ് ചുവന്ന ചന്ദ്രൻ ദൃശ്യമാവുക. രാത്രി 10നു ശേഷം കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും ചുവന്ന ചന്ദ്രനെ കാണാൻ കഴിയും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം. ഇന്ത്യ, ചൈന, ജപ്പാൻ, പടിഞ്ഞാറൻ ആസ്ട്രേലിയ, യൂറോപ്, ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ഏകദേശം 82 മിനിറ്റോളം നീണ്ടു നിൽക്കുന്ന പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.പൂർണഗ്രഹണ സമയത്ത് ചന്ദ്രൻ ചുവന്ന നിറത്തിലാകുന്നതിനെ ബ്ലഡ് മൂൺ എന്നാണ് പറയുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. അപ്പോൾ ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും ഭൂമി. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ...