ഇന്ന് ഉത്രാടപ്പാച്ചിൽ; നാളെ കാത്ത് കാത്തിരുന്ന തിരുവോണം
Perinthalmanna RadioDate: 03-09-2025 പെരിന്തൽമണ്ണ : ഇന്ന് ഉത്രാടപ്പാച്ചിൽ, നാളെ കാത്തുകാത്തിരുന്ന തിരുവോണം. അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. ഓണാഘോഷത്തിന്റെ ഒൻപതാം നാൾ. ഓണസദ്യയൊരുക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലായിരിക്കും ഇന്നു നാടും നഗരവും. ഓണത്തിന്റെ ആരവവും പൂവിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഉത്രാടം. ഉത്രാട നാളിൽ വീട്ടുമുറ്റങ്ങളിൽ അരിമാവണിയിച്ചൊരുക്കുന്ന തൃക്കാക്കരയപ്പന്മാരുടെയും ഓണത്തപ്പന്മാരുടെയും സ്ഥാനം മിക്കയിടത്തും പൂക്കളങ്ങൾ കയ്യടക്കിയിട്ടുണ്ട്. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല.ഒരു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ എങ്ങും ഒരുക്കങ്ങളാണ്. റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കുണ്ട്. ഓണവിഭവങ്ങൾ സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലായിരി...










