Local

പോലീസിൻ്റെ ഓണാഘോഷം സായി സ്നേഹതീരത്തിൽ

Local

പോലീസിൻ്റെ ഓണാഘോഷം സായി സ്നേഹതീരത്തിൽ

Perinthalmanna RadioDate: 02-09-2025 പെരിന്തൽമണ്ണ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ സായി സ്നേഹ തീരത്തിൽ ഓണാഘോഷവും സദ്യയും നടത്തി. ഉദ്ഘാടനവും ഓണ സന്ദേശവും  പെരിന്തൽമണ്ണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻ്റ് പ്രേംജിത്ത് നിർവ്വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡൻ്റ അബ്ബാസ് പങ്കെടുത്തു. കേരളാ മുഖ്യമന്ത്രിയുടെ  പോലീസ് മെഡലിന് തെരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകർ, ട്രാഫിക് യൂണിറ്റിലെ സബ്ബ് ഇൻസ്പെക്ടർ മനോജ് മംഗലശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളാ പോലീസ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ കെ. കെ. മറ്റ് ഭാരവാഹികളായ   ഗോപിനാഥൻ, അലവി കണ്ണൻകുഴി, ഷാജി , ഷബീർ എന്നിവരും സായ് സ്നേഹതീരം ഭാരവാഹികളായ കെ.ആർ രവി, സദാശിവൻ എന്നിവരും പങ്കെടുത്തു. പോലീസുമൊത്തുള്ള ഓണാഘോഷം അന്തേവാസികളായ കുട്ടികൾക്ക് വേറിട്ട&...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിസാന്ദ്രം

Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിസാന്ദ്രം

Perinthalmanna RadioDate: 01-09-2025 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രനടയിൽ ആനയൂട്ട് നടത്തി. നൂറുകണക്കിനു ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമിക്കൂട്ടായ്മയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗജപൂജ നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ എന്നിവർ ചേർന്നു നിവേദ്യം നൽകി ആനയൂട്ടിനു തുടക്കം കുറിച്ചു.ഭക്തജനങ്ങൾ ഗണേശസങ്കൽപത്തിൽ ഗജവീരന്മാർക്കു പഴവർഗങ്ങളും നാളികേരവും ശർക്കരയും നൽകി.കേരളത്തിലെ പേരെടുത്ത ഗജവീരൻ ചിറക്കൽ കാളിദാസനൊപ്പം ഗീതാഞ്ജലി പാർത്ഥസാരഥി, ചിറ്റേപുറത്ത് ശ്രീക്കുട്ടൻ, പാലക്കൽ ശ്രീമുരുകൻ എന്നീ ആനകൾക്കാണ് ഊട്ടൊരുക്കിയത്. തുടർവർഷങ്ങളിലും ആനയൂട്ട് സംഘടിപ്പിക്കുമെന്നു തട്ടകം ആനപ്രേമിക്കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.-------------------...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം

Local

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം

Perinthalmanna RadioDate: 01-09-2025 കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ്  കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു.  ഇന്നലെ പുലര്‍ച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പത്ത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.*എന്താണ് അമീബിക് മസ്തിഷ്‌ക ജ്...
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
Local

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു

Perinthalmanna RadioDate: 01-09-2025 രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്ബനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം.ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്ബനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്ബനികള്‍ അറിയിച്ചു.കഴിഞ്ഞ മാസവും എണ്ണ വിപണന കമ്ബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓണപ്പാച്ചിലിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ അങ്ങാടിപ്പുറം

Local

ഓണപ്പാച്ചിലിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ അങ്ങാടിപ്പുറം

Perinthalmanna RadioDate: 01-09-2025 പെരിന്തൽമണ്ണ: ഓണതിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ട ഗതികേടിലാണ്.ആശുപത്രിയിലേക്ക് രോഗികളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ മണിക്കൂറുകളോളം റോഡിലാണ്. ആംബുലൻസുകൾക്ക് സ്വാഭാവികമായി വഴിയൊരുക്കിക്കൊടുക്കുമെങ്കിലും കുരുക്ക് മറികടക്കൽ അവർക്കും ദുഷ്കരമായി.സ്ഥിരമായി ഇതുവഴി കടന്നു പോകുന്ന ബസുകളും യാത്രക്കാരും സ്വകാര്യ ടാക്സികളും മണിക്കൂറുകൾ നീളുന്ന കുരുക്ക് ശീലിച്ചു തുടങ്ങി.അതിനിടെ റോഡിലെ വലിയ കുഴികൾ മൂലമുള്ള കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.വലിയ ചരക്കു വാഹനങ്ങൾക്ക് രാവിലെയും വൈകീട്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും നിരത്തിൽ തടസ്സമില്ലാതെ വാഹനഗതാഗതം നടക്കുന്നില്ല.പെരിന്തൽമണ്ണയിലെയും അങ്ങാടി...
അംഗീകാര നിറവിൽ അങ്ങാടിപ്പുറം പഞ്ചായത്ത്; പ്രഥമ കായകൽപ് അവാർഡ് ഏറ്റുവാങ്ങി

Local

അംഗീകാര നിറവിൽ അങ്ങാടിപ്പുറം പഞ്ചായത്ത്; പ്രഥമ കായകൽപ് അവാർഡ് ഏറ്റുവാങ്ങി

Perinthalmanna RadioDate: 31-08-2025 അങ്ങാടിപ്പുറം: കേരള സർക്കാരിന്റെ ആയുഷ് വകുപ്പ് നൽകുന്ന പ്രഥമ കായകൽപ് അവാർഡ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച ആയുർവേദ ഡിസ്പെൻസറികൾക്ക് നൽകുന്ന ഈ പുരസ്കാരം തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചറിനു കൈമാറി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലീന താണിയൻ, ഫൗസിയ തവളേങ്ങൽ, ഡോ. ബറുദീസ എന്നിവർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ നഗരസഭ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു

Local

പെരിന്തൽമണ്ണ നഗരസഭ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു

Perinthalmanna RadioDate: 31-08-2025 പെരിന്തൽമണ്ണ : നഗരസഭയും, കുടുംബശ്രീയും, വിജ്ഞാന കേരളവും സംയുക്തമായി സെപ്റ്റംബർ ഒന്നിന് ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു. നഗരസഭ നേരത്തെ നടപ്പാക്കിയ സെയ്‌ഫ് പദ്ധതിയുടെ കീഴിലെ ജോബ് എക്സ്പോയിൽ ഇതിനകം 2500 പേർ രജിസ്റ്റർ ചെയ്തു. 18 മുതൽ 60 വരെയുള്ള തൊഴിൽ അന്വേഷകർക്കായാണ് അവസരം ഒരുക്കുന്നത്. 80 തൊഴിൽ സ്ഥാപനങ്ങൾ ജോലിക്കാരെ തേടി എക്സ്പോയിൽ എത്തുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി പറഞ്ഞു. നഗരസഭക്ക് അകത്തും പുറത്തുമുള്ളവർ പേര് നൽകിയിട്ടുണ്ട്. സ്പോട്ട് അഡ്‌മിഷനും സൗകര്യമുണ്ട്. ഡോക്ടർമാർ, എൻജിനിയർ, നഴ്സുമാർ, സെയിൽസ്മെൻ, എക്സിക്യൂട്ടീവുകൾ തുടങ്ങി വ്യത്യസ്ഥ തൊഴിലാനായാണ് പലരും പേര് നൽകിയത്. രജിസ്റ്റർ ചെയ്തവരിൽ ഏറെയും വനിതകളാണ്.രജിസ്റ്റർ ചെയ്യുന്നവരുടെ യോഗ്യതയും തൊഴിൽ നൈപുണ്യവും അനുസരിച്ച് ആവശ്യമെങ്കിൽ നഗരസഭ തൊഴിൽ പരിശീലനം നൽകും. കുറഞ്ഞത് ആയിരം പേർക്ക് സെപ്റ്റംബറിൽ തന്നെ ജോലി ...
ഓണം മഴയില്‍ മുങ്ങുമോ? സെപ്തംബര്‍ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ്

Local

ഓണം മഴയില്‍ മുങ്ങുമോ? സെപ്തംബര്‍ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ്

Perinthalmanna RadioDate: 31-08-2025 ഓണം മഴയില്‍ കുതിരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. സെപ്തംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്തംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നതാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളില്‍ അതിശക്തമായ മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. ---------------------------------------------®Perinthalmanna Radioവാർത്ത...
മണ്ണാർമലയിലെ പുലി; ധർണ നടത്തി പൗരസമിതി

Local

മണ്ണാർമലയിലെ പുലി; ധർണ നടത്തി പൗരസമിതി

Perinthalmanna RadioDate: 31-08-2025 പട്ടിക്കാട്: മണ്ണാർമലയിലെ ജനവാസ മേഖലയിലും പ്രധാന സഞ്ചാര പാതയായ മാട് റോഡിലും നിരവധി തവണ പുലിയെ കണ്ടിട്ടും ക്രിയാത്മകമായ നടപടികൾ എടുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിന് എതിരേ പൗരസമിതി നിലമ്പൂർ സൗത്ത് ഡിഎ ഫ്ഒ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.പട്ടിക്കാട് ചുങ്കത്തും മാട് റോഡിലും പുലി റോഡിനു കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാർ വീണ് പരിക്കേറ്റിരുന്നു. ഇത് ഈ മേഖലയിലെ യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.പട്ടിക്കാട്, മുള്ളാകുർശി, വലമ്പൂർ, വേങ്ങൂർ, പൊന്ന്യാകുർശി, ഷിഫ കൺവെൻഷൻ സെൻ്ററിനു സമീപം, ഈസ്റ്റ് മണ്ണാർമല അങ്കണവാടിക്കു സമീപം എന്നിവിടങ്ങളിലും പുലിയെ കണ്ടതായി റിപ്പോർട്ടുണ്ട്. പുലിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും പുലിയെ മയക്കുവെടി വെക്കാൻ നടപടി സ്വീകരിക്കണമെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന് നൽകിയ നിവേദനത്തിൽ ...
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും

Local

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും

Perinthalmanna RadioDate: 31-08-2025 സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് ഞായറാഴ്ച ദിവസവും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നത്. എന്നാൽ തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണവും ഇന്ന് അവസാനിക്കും. 82% ഗുണഭോക്താക്കളാണ് ഈ മാസം ഇതുവരെ റേഷൻ വിഹിതം കൈപ്പറ്റിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർ ഉടൻ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സ്റ്റോക്കെടുപ്പിനെ തുടർന്നാണ് തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി കൊടുത്തിരിക്കുന്നത്. രണ്ടാം തിയതി മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം തുടങ്ങും. ഒന്നാം ഓണത്തിന് അതായത് സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. ------------------------------------...