ഒടമല മഖാം നേർച്ചക്ക് നാളെ കൊടിയേറും
Perinthalmanna RadioDate: 13-01-2026 പെരിന്തൽമണ്ണ: മതസൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വി ശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ(റ) വിന്റെ ആണ്ടു നേർച്ചയ്ക്കു തുടക്കം കുറിക്കുന്നത് കൊടിയേറ്റോടെയാണ്.പതിറ്റാണ്ടുകളായി ഒടമല മഖാ മിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബ താവഴിയിൽ പെട്ട കിഴക്കു വീട്ടിലുകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമേ കൊടിയേറ്റ് ചടങ്ങിനുമെത്തും. ജനാർദ്ദൻ, ശിവശങ്കരൻ എന്നിവരോടൊപ്പമാണ് കുട്ടൻ നായർ എത്തിയത്. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട്,പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി,സി.പി അഷ്‌റഫ് മൗലവി തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ&nbs...










