അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ
Perinthalmanna RadioDate: 30-08-2025 സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ചവർക്ക് എതിരേ സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നര വർഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷൻകാർഡുടമകളെയാണ് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസിൽനിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവർക്കെല്ലാം മുൻഗണനാ റേഷൻകാർഡ് നൽകാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനർഹർക്കെതിരേ പിഴചുമത്തലും നടക്കുന്നത്.2024 ജനുവരി ഒന്നുമുതൽ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനർഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനർഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനർഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേർ സ്വമേധയാ ഞങ്ങൾ മുൻഗണനയ്ക്ക് അർഹരല്ല...










