മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്
Perinthalmanna RadioDate: 26-02-2023മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്. പലയിടത്തും പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രി കടക്കുന്നുണ്ട്.ഇന്ത്യൻ കാലാവസ്ഥാവകുപ്പ് സ്ഥിതിവിവരം ശേഖരിക്കുന്ന സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ചൂട് ദീർഘകാല ശരാശരിയിൽനിന്ന് കൂടിനിൽക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട് 2.2 ഡിഗ്രി കൂടുതലായിരുന്നു. തിരുവനന്തപുരത്ത് 1.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ ഒരുഡിഗ്രിയും കൂടുതലായിരുന്നു. ശനിയാഴ്ച ഇവിടങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തിയില്ല.പരമ്പരാഗതമായി, വിവരം ശേഖരിക്കുന്ന കേന്ദ്രങ്ങൾ ഭൂരിഭാഗവും നഗരകേന്ദ്രികൃതമാണ്. കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് വിവരം ശേഖരിക്കാറുമില്ല. അതിനാൽ ഉൾപ്രദേശ...