Other

അവധിക്കാല വിനോദ യാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി
Other

അവധിക്കാല വിനോദ യാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി

Perinthalmanna RadioDate: 20-12-2022പെരിന്തൽമണ്ണ : ക്രിസ്മസ് അവധി കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽ യാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽ യാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ ക്രിയ തൊഴിൽ മേളയിൽ അഞ്ഞൂറോളം പേർക്ക് തൊഴിൽ ലഭിക്കും
Other

പെരിന്തൽമണ്ണയിൽ ക്രിയ തൊഴിൽ മേളയിൽ അഞ്ഞൂറോളം പേർക്ക് തൊഴിൽ ലഭിക്കും

Perinthalmanna RadioDate: 18-12-2022പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നടത്തിയ തൊഴിൽമേളയിൽ 1500-ാളം ഉദ്യോഗാർഥികളുടെ പങ്കാളിത്തം.ഇതിൽ 408 പേരെ വിവിധ കമ്പനികൾ തിരഞ്ഞെടുത്തു. 310 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. ഇവർക്കായി കമ്പനികൾ വീണ്ടും അഭിമുഖം നടത്തും.പത്താംക്ലാസിന്‌ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങളുമായാണ് കമ്പനികൾ മേളയ്ക്കെത്തിയത്.പെരിന്തൽമണ്ണ ഗവ. മോഡൽ സ്കൂളിൽ നജീബ് കാന്തപുരം എം.എൽ.എ. മേള ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.ഫ്ളോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസ്സൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, നഗരസഭാംഗം പത്തത്ത് ജാഫർ, എസ്. അബ്ദുസലാം, ശൈഖ് വജീദ് പാഷ, അസ്മത്ത് ബാനു, നിയാസ് വി....
മൂന്നാം സ്ഥാനക്കാർ ആരാകും? മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനൽ ഇന്ന്
Other

മൂന്നാം സ്ഥാനക്കാർ ആരാകും? മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനൽ ഇന്ന്

Perinthalmanna RadioDate: 17-12-2022ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന്. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അർജൻറീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റിരുന്നത്. കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല… അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും.ലൂസേഴ്‌സ് ഫൈനൽ തുല്യ ശക്തികളുടെ പോരാട്ടമാണ്. മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും ടീമിൽ പൂർണ്ണവിശ്വാസമുണ്ട് ആരാധകർക്ക്. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ ആ വിശ്വാസം കാക്കണം ഹകീമിക്കും സംഘത്തിനും. വാലിദ് റിക്രാഖിയുടെ പ്രതിരോധതന്ത്രം തന്നെയാണ് കരുത്ത്. സിയെച്ചും ഹകീമിയും അന്നസീരിയും ഫോമിലാണ്. സെമിഫൈനലിനിറങ്ങിയ ടീമിൽ കാര്...
ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം
Other

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

Perinthalmanna RadioDate: 15-12-2022കോഴിക്കോട്‌ - മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം. കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിൽ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം. ...
മേലാറ്റൂർ- പുലാമന്തോൾ പാത; പഴയ കരാർ കമ്പനി ടാറിങ് ഇതര പ്രവൃത്തികൾ തുടരുന്നു
Other

മേലാറ്റൂർ- പുലാമന്തോൾ പാത; പഴയ കരാർ കമ്പനി ടാറിങ് ഇതര പ്രവൃത്തികൾ തുടരുന്നു

Perinthalmanna RadioDate: 13-12-2022പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ മേലാറ്റൂർ- പുലാമന്തോൾ റോഡ് പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തിൽ നിലവിലെ കരാർ കമ്പനിയെ ഒഴിവാക്കി പുനർ ലേലം നടത്തി അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കാനുള്ള ചർച്ചയിൽ തീരുമാനമായില്ല. കെ.എസ്.ടി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിൽ വന്ന തീരുമാനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കാനാണ്. അതേ സമയം, കരാർ ഏറ്റെടുത്ത കമ്പനിയോട് ടാറിങ് ഉടൻ ആരംഭിക്കാനാണ് ഡിസംബർ മൂന്നിന് ചേർന്ന യോഗത്തിൽ നിർദേശിച്ചത്. അത് ചെയ്യാതെ താരതമ്യേന ചെലവു കുറഞ്ഞ റോഡ് വിപുലീകരണ പ്രവർത്തനങ്ങൾ പുലാമന്തോൾ ഭാഗത്ത് ഇതേ കരാർ കമ്പനി തന്നെ ചെയ്തു വരുന്നുണ്ട്. സർക്കാർ നിർദേശിക്കുന്നത് പോലെ പെട്ടെന്ന് തീർക്കാൻ ഇതുവരെ ചെയ്ത പ്രവൃത്തിക്ക് പണം അനുവദിക്കണം എന്നാണ് കരാർ കമ്പനി പ്രതിനിധികൾ ഉദ്യോഗസ്ഥരുമായി നടന്ന ...
നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി; നാളെ മുതൽ 12 വരെ സർവീസില്ല
Other

നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി; നാളെ മുതൽ 12 വരെ സർവീസില്ല

Perinthalmanna RadioDate: 06-12-2022അങ്ങാടിപ്പുറം: കൊച്ചുവേളിയിൽ യാർഡ് നവീകരണം നടക്കുന്നതിനാൽ നിലമ്പൂരിൽ നിന്ന് കൊച്ചുവേളി വരെ പോകുന്ന 16350 രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി.ഈ വണ്ടി നിലമ്പൂർ മുതൽ കായംകുളം വരെയാണ് ഇന്ന് സർവിസ് നടത്തുക. നാളെ മുതൽ ഈ മാസം 12 വരെ 16350 നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പരിപൂർണമായും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചുവേളിയിൽ നിന്നും തിരികെ നിലമ്പൂരിലേക്കുള്ള 16349 കൊച്ചുവേളി- നിലമ്പൂർ രാജ്യാണി എക്സ്പ്രസും നാളെ മുതൽ 12 വരെ പരിപൂർണമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഡിസംബർ 10-ന് നിലമ്പൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് രാവിലെ ഏഴിനുള്ള 06466 നിലമ്പൂർ- ഷൊർണൂർ എക്സ്പ്രസ്, തിരിച്ച് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് രാവിലെ ഒൻപതിനുള്ള 06467 ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസ് വണ്ടികളും സർവീസ് നടത്തില്ല. ...
236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു
Other

236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു

Perinthalmanna RadioDate: 02-12-2022സംസ്ഥാനമൊട്ടാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാൽ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നിൽക്കുന്നത്.സർക്കാർ കമ്പനിയായ കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ചോദിച്ചത്. എന്നാൽ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കമായത്. മോട്ടോർവാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം, വാഹനങ്ങളുടെ പിഴയിനത്തിൽനിന്ന് പ്രതിമാസം 22 കോടി രൂപയാണ് സർക്കാരിന് നേടാനാവുക. ഒരു വർഷം 261 കോടിയിൽ അധികം രൂപയും നേടാനാകും. ചെറിയ ഫീസിന്റെ പേരിലുള്ള തർക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സർക്...
ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി
Other

ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി

Perinthalmanna RadioDate: 28-11-2022പെരിന്തൽമണ്ണ: തർക്കം തീർന്നു. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി. ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന കെട്ടിടമാണ് പൊളിക്കുന്നത്. ഇതു മാറ്റുന്നതോടെ ഇവിടേക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണവും തുടങ്ങാനാകും.കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയും(കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) ആരോഗ്യവകുപ്പും തമ്മിലുണ്ടായ തർക്കമാണ് പൊളിക്കുന്നത് വൈകിച്ചത്. പകരം കെട്ടിടം അനുവദിക്കാതെ പൊളിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സൊസൈറ്റി.എന്നാൽ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് പേവാർഡ് നിർമിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് സർക്കാരും ജില്ലാപഞ്ചായത്തും ഉറപ്പു നൽകിയതോടെയാണ് പൊളിക്കുന്നതിന് സൊസൈറ്റി അനുമതി നൽകിയത്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് ന്റെ ഉടമസ്ഥതയിലാണ് കെട്ടിടം പൊളിക്കുന്നത്. ...
ജുവനൈൽ പ്രമേഹം; അധ്യാപകർക്ക് ശിൽപ്പശാല നടത്തി
Other

ജുവനൈൽ പ്രമേഹം; അധ്യാപകർക്ക് ശിൽപ്പശാല നടത്തി

Perinthalmanna RadioDate: 25-11-2022പെരിന്തൽമണ്ണ: ടൈപ്പ് വൺ ഡയബറ്റിസ് (ജുവനൈൽ പ്രമേഹം) ബാധിതരായ കുട്ടികൾക്ക് സ്കൂളിൽ നൽകേണ്ട പരിചരണവും കരുതലും സംബന്ധിച്ച് പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ അധ്യാപകർക്ക് പ്രത്യേക ശിൽപ്പശാല നടത്തി. നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്രിയ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എൻഡോ ഡയബ്, പെരിന്തൽമണ്ണ ഐ.എം.എ., മുദ്ര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ശിൽപ്പശാല നടത്തിയത്. ഇത്തരത്തിൽ കേരളത്തിൽ അധ്യാപകർക്കായി നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്.പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനംചെയ്തു. ഐ.എം.എ. പെരിന്തൽമണ്ണ പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾ ഗഫൂർ അധ്യക്ഷതവഹിച്ചു. സീനിയർ എൻഡോക്രൈനോളജിസ്റ്റ് ഡോ. അനീഷ് അഹമ്മദ്, ഡയറ്റീഷൻ സുധ ശ്രീജേഷ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ സർട്ടിഫിക്കറ്റുക...
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ്ടു പരീക്ഷ മാർച്ച് 10 മുതൽ 30 വരെ
Other

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ്ടു പരീക്ഷ മാർച്ച് 10 മുതൽ 30 വരെ

Perinthalmanna RadioDate: 24-11-2022നിലവിലെ അധ്യയന വർഷത്തെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി. പരീക്ഷ 2023 മാർച്ച് ഒൻപത് മുതൽ 29-വരെ നടത്തും. മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27-ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളിൽ പ്രഖ്യാപിക്കും. മൂല്യ നിർണ്ണയം ഏപ്രിൽ മൂന്നിന് ആരംഭിക്കാനാണ് സർക്കാർ തീരുമാനം.മാർച്ച് 10 മുതൽ 30വരെയാണ് ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതൽ മാർച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകൾ. ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ജനുവരി 25-നും ആരംഭിക്കും. ഏപ്രിൽ മൂന്നിന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് 25-നകം ഫലം പ്രഖ്യാപിക്കും.നാലരലക്ഷത്തിലധികം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുക. എഴുപത് മൂല്യനിർണ്ണയ ക്യാമ്പുകളുണ്ടാവും. ഒൻപതു ലക്ഷത്തിലധ...