Other

പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗ പരിശോധനാ ക്യാമ്പ് നടത്തി
Other

പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗ പരിശോധനാ ക്യാമ്പ് നടത്തി

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗപരിശോധനാ ക്യാമ്പ് നടത്തി. നഗരസഭാ വ്യാപാര സമുച്ചയത്തിലെ ക്യാമ്പിൽ 250-ലേറെപ്പേർ പങ്കെടുത്തു. നഗരസഭാംഗം ഹനീഫ മുണ്ടുമ്മൽ ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിദഗ്ധനും നോഡൽ ഓഫീസറുമായ ഡോ. ബിജി കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ആയിഷ, ഡോ. നിഹാത, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ, ലെൻസി കെ. പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വംനൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യചികിത്സ നൽകുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു. ...
ചെമ്മാണിയോട് ബൈപാസ് റോഡ് ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും
Local, Other

ചെമ്മാണിയോട് ബൈപാസ് റോഡ് ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും

പെരിന്തൽമണ്ണ: ചെമ്മാണിയോട് ബൈപാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്നു മുതൽ അടച്ചിടും. കലുങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി നടത്തുന്നതിലാണ് ഒരു മാസത്തേക്ക് അടച്ചിടുന്നത്. ഇതു വഴിയുള്ള വാഹനങ്ങൾ ഉച്ചാരക്കടവ് വഴി തിരിഞ്ഞു പോകേണ്ടതാണന്ന് അധികൃതർ അറിയിച്ചു.
വന്യജീവി സംരക്ഷണ റാലിയുമായി പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ
Local, Other

വന്യജീവി സംരക്ഷണ റാലിയുമായി പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബ് ദേശീയ ഹരിതസേന, സീഡ് ക്ലബ്ബുകളുമായി സഹകരിച്ച് വന്യജീവി സംരക്ഷണറാലി നടത്തി. നിലമ്പൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബി. ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ റാലിക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഫോറസ്ട്രി ക്ലബ്ബ് കൺവീനർ കെ.ബി. ഉമ, അധ്യാപകരായ ജീവൻലാൽ, ടി. ഷഫീഖ്, ജി.എം. ഗായത്രി, എലിസബത്ത് എന്നിവർ പ്രസംഗിച്ചു....
പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ ലോഞ്ചിംങ് സിനിമ താരം അനു സിത്താര നിര്‍വ്വഹിച്ചു
Entertainment, Kerala, Latest, Other

പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ ലോഞ്ചിംങ് സിനിമ താരം അനു സിത്താര നിര്‍വ്വഹിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ പുതിയ ലോഗോ ലോഞ്ചിംങ് പ്രശസ്ത സിനിമാ താരം അനു സിത്താര നിര്‍വ്വഹിച്ചു. പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിൽ വെച്ച് നടന്ന ചടങ്ങിലാണ് പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ പ്രകാശനം ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് ലോഗോ ലോഞ്ചിംങ് അനു സിത്താര നിര്‍വ്വഹിച്ചത്. ഓൺലൈൻ ന്യൂസ് രംഗത്ത് മൂന്ന് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും 25000 ൽ അധികം ആളുകളിലേക്ക് എത്തുന്നു. സാംസങ് മൊബൈലിന്‍റെ ഏറ്റവും പുതിയ മോഡലായ S20 യുടെ ലോഞ്ചിംങും പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്‍റെ ഇഎംഐ ഫെസ്റ്റ് ഉദ്ഘാടനവും അനുസിത്താര നിർവ്വഹിച്ചു. ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്‍റെ മാനേജിങ് ഡയറക്ടര്...
രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും
India, Other, Technology

രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും

രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നു മുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ കുതിപ്പിലേക്ക് ആദ്യം തയ്യാറെടുക്കുന്നത് ഈ നഗരങ്ങളാണ്. 2022 ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ 5ജി സേവനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. പരീക്ഷണ കാലയളവായതിനാല്‍ 4ജി സേവനത്തിന്റെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും.നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉ...
ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം
Latest, Local, Other

ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം

മലപ്പുറം: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി അരീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര് നിർണയിക്കാനായി കല്ല്‌ നാട്ടുന്നതിനിടയിൽ സംഘർഷം.കാവനൂർ, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കിളിക്കല്ലിലാണ് വ്യാഴാഴ്‌ച സംഘർഷമുണ്ടായത്. ഈഭാഗത്ത് കഴിഞ്ഞ 30-ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കല്ല് നാട്ടാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എതിർപ്പുകാരണം മടങ്ങി തൊട്ടടുത്ത ജനവാസമില്ലാത്ത ഭാഗങ്ങളിൽ നാട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും പുനരധിവാസം ഉറപ്പുവരുത്തുന്ന വിധമുള്ള നഷ്‌ടപരിഹാര പാക്കേജ് വേണമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഇക്കാര്യത്തിൽ യാതൊരു ധാരണയ്ക്കും ശ്രമിക്കാതെയാണ് വ്യാഴാഴ്‌ച വൻ പോലീസ് സേനയുടെ അകമ്പടിയോടെ കല്ല് നാട്ടാനെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.ടി.കെ. ബീരാന്റെ വീട്ടുവളപ്പിലേക്ക...