എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ്ടു പരീക്ഷ മാർച്ച് 10 മുതൽ 30 വരെ
Perinthalmanna RadioDate: 24-11-2022നിലവിലെ അധ്യയന വർഷത്തെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി. പരീക്ഷ 2023 മാർച്ച് ഒൻപത് മുതൽ 29-വരെ നടത്തും. മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27-ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളിൽ പ്രഖ്യാപിക്കും. മൂല്യ നിർണ്ണയം ഏപ്രിൽ മൂന്നിന് ആരംഭിക്കാനാണ് സർക്കാർ തീരുമാനം.മാർച്ച് 10 മുതൽ 30വരെയാണ് ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതൽ മാർച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകൾ. ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ജനുവരി 25-നും ആരംഭിക്കും. ഏപ്രിൽ മൂന്നിന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് 25-നകം ഫലം പ്രഖ്യാപിക്കും.നാലരലക്ഷത്തിലധികം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുക. എഴുപത് മൂല്യനിർണ്ണയ ക്യാമ്പുകളുണ്ടാവും. ഒൻപതു ലക്ഷത്തിലധ...










