Sports

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്
Sports

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്

Perinthalmanna RadioDate: 04-11-2023ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി. ഡെയ്സുക്കേ, ദിമിത്രി എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയപ്പോള്‍ ക്ലേയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റി സേവുമായി സച്ചിന്‍ സുരേഷും വിജയത്തില്‍ നിര്‍ണായകമായി.മത്സരത്തിന്‍റെ 31ാം മിനിറ്റിലാണ് കേരളത്തിന്‍റെ ഗോള്‍ പിറന്നത്. ലൂണയുടെ അളന്നു മുറിച്ച പാസ്സ് പിടിച്ചെടുത്ത ഡെയ്സുക, സ്റ്റെപ്പ് ഓവര്‍ നടത്തി ഒരു മികച്ച ഷോട്ടിലൂടെ ഗോള്‍കീപ്പറെ മറികടന്നു. താരത്തിന്‍റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിള...
ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
Sports

ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Perinthalmanna RadioDate: 27-10-2023കൊച്ചി: ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സസ്പൻഷൻ കഴിഞ്ഞ്, പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡിഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം വീരനായകനായി ഡഗ് ഔട്ടിലേക്കെത്തുന്ന ഇവാനായി ആരാധകർ ഗാലറിയിൽഒരുക്കുക മറക്കാനാവാത്ത സ്വീകരണം.കോച്ചിന്‍റെ വരവ് ജയത്തോടെ ഇരട്ടി മധുരമാക്കാനാണ് അഡ്രിയൻ ലൂണയും സംഘവും ഇറങ്ങുന്നത്. മഞ്ഞപ്പടയ്ക്ക് താരങ്ങളേക്കാൾ വിശ്വസ്തനായ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. സ്വന്തം തട്ടകത്തിലാണെങ്കിലും എ എഫ് സി കപ്പിൽ മാലദ്വീപ് ക്ലബിനെ ഗോളിൽ മുക്കിയെത്തുന്ന ഒഡിഷ എഫ് സിയെ മറികടക്കുക എളുപ്പമാവില്ല.എങ്കിലും ഇവാൻ വുകോമനോവിച്ചിനായി ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് നാ...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും; 2 കോടിയലധികം രൂപയ്ക്ക് മോഹൻ ബഗാനിലേക്ക്
Kerala, Sports

സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും; 2 കോടിയലധികം രൂപയ്ക്ക് മോഹൻ ബഗാനിലേക്ക്

Perinthalmanna RadioDate: 13-07-2023പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ട്രാൻസ്ഫറുകൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹം ഒടുവിൽ സത്യമായി. ടീമിന്റെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും. കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സിലേക്കാണ് സമദിന്റെ കൂടുമാറ്റം. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.രണ്ടു കോടിയിലധികം രൂപയ്ക്കാണ് ട്രാൻസ്ഫർ. 2.5 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി സഹലിനെ റാഞ്ചുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ തുക സംബന്ധിച്ച് വ്യക്തതയില്ല. പണക്കണക്കിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ നടത്തിയത്. സമദിനു പകരം മോഹന്‍ ബഗാന്‍ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും.26 വയ...
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് അഞ്ചാം ഐ.പി.എല്‍ കിരീടം
Sports

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് അഞ്ചാം ഐ.പി.എല്‍ കിരീടം

Perinthalmanna RadioDate: 30-05-2023ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനാറാം സീസണിലെ ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് കിരീടം ചൂടി. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ചെന്നൈക്കായി. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 214 റണ്‍സ് സ്വന്തമാക്കിയിരുന്നു. സായ് സുദര്‍ശന്റെ 47 പന്തില്‍ നേടിയ 96 റണ്‍സിന്റെ മികവിലായിരുന്നു ഗുജറാത്ത് ഈ വമ്പന്‍ സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകള്‍ നേരിടുമ്പോഴേക്കും കുതിച്ചെത്തിയ മഴയെത്തുടര്‍ന്ന് ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ഭാഗത്തേക്ക് വിജയ സാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ അവസാന പന്തില്‍ ജഡേജ ...
പയ്യനാട് സ്റ്റേഡിയത്തിലെ സൂപ്പർ പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി
Kerala, Sports

പയ്യനാട് സ്റ്റേഡിയത്തിലെ സൂപ്പർ പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി

Perinthalmanna RadioDate: 24-04-2023മഞ്ചേരി: 20 ദിവസം നീണ്ടു നിന്ന പയ്യനാട് സ്റ്റേഡിയത്തിലെ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് പരിസമാപ്തി. പെരുന്നാൾ ദിനത്തിൽ നടന്ന രണ്ടാം സെമി ഫൈനലോടെയാണ് ജില്ല സ്പോർട്സ് കോപ്ലക്സ് സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചത്. ഫൈനൽ മത്സരം ചൊവ്വാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക. ജില്ലയിലേക്ക് ആദ്യമായി വിരുന്ന് എത്തിയ സന്തോഷ് ട്രോഫി സൂപ്പർ ഹിറ്റായതോടെയാണ് ഒരു വർഷത്തിന് ശേഷം മറ്റൊരു സൂപ്പർ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്. ഇതിനിടെ ഐ ലീഗ് മത്സരങ്ങൾക്കും പയ്യനാട് പന്തുരുണ്ടു. ഗോകുലം കേരള എഫ്.സി ഹോം ഗ്രൗണ്ടായി സ്റ്റേഡിയത്തെ തെരഞ്ഞെടുത്തതോടെയാണിത്.സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് നിറഞ്ഞ ഗ്യാലറി ആയിരുന്നെങ്കിൽ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് വേണ്ടത്ര ആരാധക പിന്തുണ കിട്ടിയില്ല. റമദാൻ നാളിലെ മത്സരങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും തിരിച്ചടിയായെന്ന...
സൂപ്പർ കപ്പ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് അട്ടിമറി തോൽവി
Sports

സൂപ്പർ കപ്പ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് അട്ടിമറി തോൽവി

Perinthalmanna RadioDate: 12-04-2023കോഴിക്കോട്∙ സൂപ്പർ കപ്പ് ഫുട്ബോളിലെ ആദ്യകളിയിൽ ആധികാരിക ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ടാമങ്കത്തിൽ അട്ടിമറിത്തോൽവി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരതത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ശ്രീനിധിയുടെ വിജയം. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളുടെയും പിറവി. 17–ാം മിനിറ്റിൽ റിൽവാൻ ഹസ്സനും 43–ാം മിനിറ്റിൽ ഡേവിഡ് കാസ്റ്റനഡേയുമാണ് ശ്രീനിധിക്കായി ഗോളുകൾ നേടിയത്.ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ഏപ്രിൽ 16ന് ബെംഗളൂരു എഫ്സിയുമായി നടക്കുന്ന മത്സരം നിർണായകമായി. ഒരു സമനിലയും ഒരു വിജയവുമായി ശ്രീനിധി ഡെക്കാൻ എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ശ്രീനിധി ഡെക്കാൻ‌ എഫ്സിക്ക് അടുത്ത മത്സരം റൗണ്ട് ഗ്ലാസ് പഞ്ചാബുമായാണ്.ആദ്യ പകുതിയിൽ അപ്രതീക്ഷിതമായി രണ്ടു ഗോൾ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്‌സ് ക...
സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലെ പയ്യനാട്ടെ മൽസരങ്ങൾക്ക് ഇന്ന്‌ തുടക്കം
Sports

സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലെ പയ്യനാട്ടെ മൽസരങ്ങൾക്ക് ഇന്ന്‌ തുടക്കം

Perinthalmanna RadioDate: 09-04-2023മലപ്പുറം: കാൽപ്പന്തുകളിയുടെ കണ്ണും കാതും ഇനി പയ്യനാട് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. അവിടെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക്‌ ഞായറാഴ്ച വൈകീട്ട് അഞ്ചിനു തുടക്കം. ആദ്യ കളിയിൽ ഹൈദരാബാദ് എഫ്.സി.യും ഐസോൾ എഫ്.സി.യും ഏറ്റുമുട്ടും. രാത്രി 8.30-നുള്ള രണ്ടാമത്തെ കളി ഒഡിഷ എഫ്.സി.യും ഈസ്റ്റ് ബംഗാൾ എഫ്.സി.യും തമ്മിലാണ്.പയ്യനാടിനു പുറമേ കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ശനിയാഴ്ച കോഴിക്കോടുള്ള ഫൈനൽ റൗണ്ടിനു തുടക്കമായി. ഗ്രൂപ്പ് ബി, ഡി മത്സരങ്ങളാണ് മഞ്ചേരിയിൽ.യോഗ്യതാ മത്സരങ്ങൾക്ക് ശേഷമാണ് പയ്യനാട് സൂപ്പർ റൗണ്ട് ആവേശത്തിലേക്ക് കടക്കുന്നത്. 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ കളിക്കാനിറങ്ങുന്നത്. ഇതിൽ 11 ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളാണ്. ഇവർ നേരത്തേതന്നെ യോഗ്യത നേടി. ഐ-ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരത്തെ യോഗ്യത നേടിയവരുടെ കൂട്ടത്ത...
സൂപ്പര്‍ കപ്പ് ഫുട്‌ബോളിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും
Sports

സൂപ്പര്‍ കപ്പ് ഫുട്‌ബോളിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും

Perinthalmanna RadioDate: 08-04-2023സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാംപ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയെ നേരിടും. രാത്രി എട്ടരയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇതേ ഗ്രൂപ്പില്‍ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന കളിയില്‍ ബെംഗളൂരു എഫ്‌സി, ശ്രീനിധി ഡെക്കാനെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിവാദ ഗോളിന്റെ പേരില്‍ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോക്ക്. പിന്നാലെ കോച്ചിന് വിലക്ക്. ക്ലബിന് പിഴ ശിക്ഷ. ഐഎസ്എല്‍ സീസണിലെ നിരാശയെല്ലാം മറക്കാനാണ് സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കിരീടം കൊണ്ടേ മുറിവുകള്‍ ഉണക്കാനും കടം തീര്‍ക്കാനും ബ്ലാസ്റ്റേഴ്‌സിനാവൂ.എന്നാല്‍ വിലക്ക് മൂലം തന്ത്രങ്ങളോതാന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചുണ്ടാവില്ല. അസിസ്റ്റന്റ് കോച്ച് ഫ്രാങ്...
സൂപ്പർ കപ്പ് യോഗ്യതാ പോരാട്ടങ്ങൾക്ക്‌ നാളെ പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കമാകും
Sports

സൂപ്പർ കപ്പ് യോഗ്യതാ പോരാട്ടങ്ങൾക്ക്‌ നാളെ പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കമാകും

Perinthalmanna RadioDate: 02-04-2023മലപ്പുറം: സൂപ്പർ കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം ഒരുങ്ങി. തിങ്കളാഴ്ച സൂപ്പർ കപ്പിന്റെ യോഗ്യതാമത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കും. ആറുവരെയാണ് യോഗ്യതാ മത്സരങ്ങൾ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്താനിരുന്ന യോഗ്യതാ മത്സരങ്ങൾ പയ്യനാട്ടേക്ക്‌ മാറ്റുകയായിരുന്നു. ആദ്യ കളിയിൽ രാജസ്ഥാൻ എഫ്.സി.യും നെറോക്ക എഫ്.സി.യും കൊമ്പുകോർക്കും. രാത്രി 8.30-നാണ് കളി.മഞ്ചേരിയിലെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒൻപതിന് തുടങ്ങും. ആദ്യമത്സരം എട്ടിന്‌ കോഴിക്കോട്ടാണ്. മഞ്ചേരിയിൽ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി. പ്രാഥമിക റൗണ്ട് മൂന്നിലെ ടീമിനെയാണ് നേരിടുക. രണ്ടാം മത്സരത്തിൽ ഒഡിഷ എഫ്.സി. ഈസ്റ്റ് ബംഗാളുമായി പോരാടും. വൈകീട്ട് അഞ്ചിനും 8.30-നുമാണ് മത്സരങ്ങൾ.*സൂപ്പറാണ് ഈ കപ്പ്*2018-ലാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ സൂപ്പർ കപ്പ് എന്ന പേ...
ഐ.പി.എല്‍ പൂരത്തിന് ഇന്ന് കൊടിയേറും
Sports

ഐ.പി.എല്‍ പൂരത്തിന് ഇന്ന് കൊടിയേറും

Perinthalmanna RadioDate: 31-03-2023ഐപിഎല്‍ പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് പൂരത്തിനാണ് ഇതോടെ കൊടിയേറുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസൺ തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്. കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്...