പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്
Perinthalmanna RadioDate: 02-11-2022മലപ്പുറം കാൽപ്പന്തിനെ ഹൃദയമാക്കിയ മലപ്പുറത്തിന് വീണ്ടും സന്തോഷവാർത്ത. ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിയുടെ ആറ് ഹോം ഗ്രൗണ്ട് കളികൾക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം വേദിയാകും. ബാക്കിയുള്ള മത്സരം കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ്. കൂടുതൽ കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പകുതി മത്സരങ്ങൾ പയ്യനാട്ടേക്ക് മാറ്റാൻ തീരുമാനിച്ചത്. സന്തോഷ്‌ട്രോഫി ഫുട്‌ബോൾ മത്സരം കാണാൻ പയ്യനാട് സ്‌റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയതും പയ്യനാടിനെ പരിഗണിക്കാൻ കാരണമായി. ഐ ലീഗ് പുതിയ സീസണിന്റെ ഉദ്‌ഘാടന മത്സരം പയ്യനാട്ടാണ്. 12ന് വൈകിട്ട് 4.30ന് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങുമായാണ് ഗോകുലത്തിന്റെ മത്സരം. രാത്രി ഏഴിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഐ ലീഗ് അധികൃതർക്ക് ഗോകുലം കത്തുനൽകിയിട്ടുണ്ട്. കോവിഡിനുശേഷം ആദ്...