പെരിന്തൽമണ്ണയുടെ ലോകകപ്പിന് നാളെ ദുബൈയിൽ പന്തുരുളും
Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി രാജ്യങ്ങൾ വേറിട്ട ഒരുക്കം നടക്കുമ്പോൾ, മലപ്പുറത്തെ സെവൻസ് ആരവം കടലുതാണ്ടി യു.എ.ഇയിലുമെത്തി. പെരിന്തൽമണ്ണയിൽ അര നൂറ്റാണ്ടായി നടക്കുന്ന കാദറലി സ്മാരക സെവൻസ് ഫുട്ബാളിന് നാളെ ദുബൈയിൽ പന്തുരുളും. ദുബൈയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കേരള എക്സ്പേർട്ട് ഫുട്ബാൾ അസോസിയേഷന്റെ (കെഫ്) സഹകരണ ത്തോടെ യു.എ.ഇയിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.രണ്ടു ദിവസം കൊണ്ട് 24 ടീമുകൾ മാറ്റുരക്കും. 22, 23 തീയതികളിൽ ദുബൈ മിർഡിഫ് ഇന്റർനാഷനൽ സ്കൂൾ മൈതാനിയിലാണ് മത്സരങ്ങൾ. കേരളത്തിലെ പ്രമുഖ കളിക്കാരും പങ്കെടുക്കും. നാല് ഗ്രൂപ്പുകളാക്കി തിരിച്ച് 20 മിനിറ്റ് വീതമാണ് കളി. ശനി വൈകീട്ട് എട്ടിന് തുടങ്ങി പുലർച്ച രണ്ടോടെ പ്രാഥമിക റൗണ്ടും 23ന് വൈകീട്ട് നാലു മുതൽ ക്വാർട്ടർ...