സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്റ്റേഡിയം
Perinthalmanna RadioDate: 27-03-2023മഞ്ചേരി: ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും ഐ ലീഗിനും ശേഷം സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്‌റ്റേഡിയം. സന്തോഷ് ട്രോഫി മത്സരങ്ങൾക്കെത്തിയ കാണികളുടെ ആവേശവും ആഘോഷവും തന്നെയാണ് സൂപ്പർ കപ്പ് മത്സരങ്ങളുടെ വേദിയാവാൻ പയ്യനാടിന് നറുക്ക് വീണത്.മത്സരക്രമമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമായാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്.ഏപ്രിൽ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ക്വാളിഫയിംഗ് പ്ലേഓഫ് തുടങ്ങും. ഏപ്രിൽ ആറ് വരെ യോഗ്യത മത്സരങ്ങളുണ്ടാകും.ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പിന് തുടക്കമാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും മഞ്ചേരിയിലും കോഴിക്കോട്ടും ആദ്യ റൗണ്ട് കളികൾ. വൈകിട്ട് 5.30നും 8.30നുമാണ് മത്സരങ്ങൾ.ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളാണ് നാല് ഗ്രൂപ്പുകള...