Sports

ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി; മുംബൈ നേടിയത് എതിരില്ലാത്ത 4 ഗോൾ
Sports

ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി; മുംബൈ നേടിയത് എതിരില്ലാത്ത 4 ഗോൾ

Perinthalmanna RadioDate: 08-01-2023മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയോട് ദയനീയമായി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ തോൽവി. ആദ്യത്തെ 22 മിനിറ്റിലാണ് മുംബൈ നാലു ഗോളുകളും ബ്ലാസ്റ്റേഴ്സിന്‍റെ വലയിൽ അടിച്ചുകൂട്ടിയത്.മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ഇരട്ടഗോളുകളുമായി തിളങ്ങി. നാലു, 22 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ഗ്രെഗ് സ്റ്റുവാർട്ട് (10ാം മിനിറ്റിൽ), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈക്കായി മറ്റു രണ്ടു ഗോളുകൾ നേടിയത്. പ്രതിരോധം മറന്ന് കളിച്ചതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തിൽ പന്തടക്കത്തിലും പാസ്സിങ്ങിലുമെല്ലാം മുൻതൂക്കം മുംബൈക്ക് തന്നെയായിരുന്നു. ജയത്തോടെ അവർ പോയന്‍റ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.നാലാം മിനിറ്റില്‍ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഡയസ്സാണ്...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും
Kerala, Sports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും

Perinthalmanna RadioDate: 08-01-2023മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. തുട‍ർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവർക്കൊപ്പം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്.22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചെങ്കിലും 15 ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശങ്ക. ഗ്രെഗ് ...
പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു
Kerala, Sports

പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു

Perinthalmanna RadioDate: 05-01-2023മലപ്പുറം: സന്തോഷ് ട്രോഫിക്കും ഐ ലീഗിനും പിന്നാലെ പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു. ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ട വേദിയായ സൂപ്പർ കപ്പിനുള്ള വേദിയായി പയ്യനാട് സ്റ്റേഡിയത്തേയും പരിഗണിക്കുന്നതായി സൂചന. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയമായിരിക്കും മറ്റൊരു വേദി.ഏപ്രിലിലായിരിക്കും മത്സരം നടക്കുക. ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സംസ്ഥാന സർക്കാരും പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു.ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ടമായ സൂപ്പർ കപ്പ് 2018ലാണ് ആരംഭിച്ചത്. ആദ്യ സീസണിൽ ബെംഗളുരു എഫ്സിയും രണ്ടാം സീസണിൽ ഗോവ എഫ്സിയും ജേതാക്കളായി. പിന്നീട് കോവിഡ് കാരണം ടൂർണമെന്റ് നടന്നില്ല.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുമ്പോൾ കാണികൾ ഒഴുകി എത്താനുള്ള സാധ്യത കൂടി കണക്കിൽ എടുത്...
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
Sports, World

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

Perinthalmanna RadioDate: 30-12-2022ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും.  അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നുഎക്കാലത്തെയും മികച്...
ലോകകപ്പ് ആവേശം അലയടിച്ച അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫിയും
Sports

ലോകകപ്പ് ആവേശം അലയടിച്ച അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫിയും

Perinthalmanna RadioDate: 27-12-2022ലോകകപ്പ് ആവേശം അലയടിച്ച അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും. ഈ സീസണിലെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കാണ് സൗദി അറേബ്യ വേദിയാകുന്നത്. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. പ്രവാസി മലയാളികളുടെ മനസില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന്റ ആവേശം മായും മുന്‍പാണ് സന്തോഷ് ട്രോഫിയുടെ വരവ്.അറേബ്യന്‍ മണ്ണില്‍ സന്തോഷ് ട്രോഫിയെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. ഇതുവഴി സംസ്ഥാന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഫുട്ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായാണ് മല്‍സര ഘടനയില്‍ മാറ്റം വരുത്തിയത്. സോണല്‍ മല്‍സരങ്ങള്‍ക്ക് പകരം ഗ്രൂപ്പ് മല്‍സരങ്ങളാണ് ഇത്തവണ. ഫെബ്രുവരി അവസാന വാരത്തോടെയാകും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. ഇതു സംബന്ധിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷനുമായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ധാരണയായി കഴിഞ്ഞു. ...
മരണക്കളിയിൽ അർജൻ്റീനക്ക് ലോകകിരീടം
Local, Sports

മരണക്കളിയിൽ അർജൻ്റീനക്ക് ലോകകിരീടം

Perinthalmanna RadioDate: 18-12-2022ദോഹ: കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം...
രണ്ടു മിനിറ്റിനിടെ എംബപെയ്ക്ക് ഇരട്ടഗോൾ; ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു
Sports

രണ്ടു മിനിറ്റിനിടെ എംബപെയ്ക്ക് ഇരട്ടഗോൾ; ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു

Perinthalmanna RadioDate: 18-12-2022ദോഹ ∙ രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്‌ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചൽ ഡി മരിയയുടെ മികവിലാണ് അർജന്റീന ആദ്യപകുതിയിൽ ലീഡു നേടിയത്. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയുമാണ് മരിയ തിളങ്ങിയത്. ഇരട്ടഗ...
ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ്; ലോകകിരീടത്തിലേക്കടുത്ത് അർജൻ്റീന
Sports

ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ്; ലോകകിരീടത്തിലേക്കടുത്ത് അർജൻ്റീന

Perinthalmanna RadioDate: 18-12-2022ദോഹ: ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ ആദ്യ പകുതിയിൽ അർജൻറീനക്ക് ഇരട്ടഗോൾ ലീഡ്. എയ്ഞ്ചൽ ഡി മരിയയും പെനാൽറ്റിയിലൂടെ നായകൻ ലയണൽ മെസിയുമാണ് നീലപ്പടക്കായി ഗോളടിച്ചത്. 23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.മത്സരിക്കുന്ന ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനലിൽ കളിച്ച പരേഡെസിന് പകരമാണ് ഡി മരിയ ആദ്യ ഇലവനിൽ ഇറങ്ങുന്നത്. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിക്കുന്നുണ്ട്. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോ...
മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
India, Kerala, Local, Sports, Technology, World

മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

Perinthalmanna RadioDate: 18-12-2022ദോഹ: കാത്തു കാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽ പോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവ ബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.കളിയുടെ കാവ്യ നീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്ക് ഇല്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിൽ ഇറങ്ങുന്നത്.അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത...
ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
Sports

ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

Perinthalmanna RadioDate: 18-12-2022ഫുട്ബോള്‍ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും. ലോക ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.ഒരേയൊരു അസ്തമയത്തിന്റ ദൂരം. 120 മീറ്റര്‍ നീളമുള്ളൊരു കളം. രണ്ടറ്റങ്ങളിലുമായി നൈലോണ്‍ വലയാല്‍ തീര്‍ത്ത പ്രപഞ്ചം. ഒരറ്റത്ത് നീലയും വെള്ളയും നിറത്തില്‍ 10 പേര് മരിക്കാനിറങ്ങും. അവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ മുന്നിലൊരു പത്താം നമ്പറുകാരനും. ഇപ്പുറത്ത് സാക്ഷാല്‍ ബോള്‍ട്ടിനെ പോലും ഓടിത്തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളൊരുത്തന്‍ വീണ്ടും പ്രപഞ്ചത്തെ പുല്കാന...