Sports

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം
Sports

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം

Perinthalmanna RadioDate: 17-12-2022ദോഹ : റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം എത്തിയില്ലെങ്കിലും, നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ, മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാർഡിയോൾ (7-ാം മിനിറ്റ്), മിസ്ലാവ് ഓർസിച്ച് (42–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോൾ ഒൻപതാം മിനിറ്റിൽ അച്റഫ് ദാരി നേടി. സമനില ഗോളിനായി അവസാന സെക്കൻഡ് വരെ വീറോടെ പൊരുതിയ മൊറോക്കോയും, ആരാധകരുടെ ഹൃദയം കവർന്നാണ് ഖത്തറിൽനിന്ന് മടങ്ങുന്നത്.ലൂസേഴ്സ് ഫൈനലിലെ വിജയത്തോടെ ക്രൊയേഷ്...
കരയിൽ മാത്രമല്ല, കടലിനടിയിലും ഇനി മെസ്സിയുടെ കട്ടൗട്ട്
Sports

കരയിൽ മാത്രമല്ല, കടലിനടിയിലും ഇനി മെസ്സിയുടെ കട്ടൗട്ട്

Perinthalmanna RadioDate: 16-12-2022കരയിൽ മാത്രമല്ല, കടലിനടിയിലും കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ആരാധകർ. ലക്ഷദ്വീപിലെ കവരത്തിയിൽനിന്നാണ് കൗതുകമുണർത്തുന്ന കാഴ്ച. കടുത്ത അർജന്റീന ആരാധകനായ മുഹമ്മദ് സാദിഖും കൂട്ടുകാരുമാണ് കടലിനടിയിലും മെസ്സിയെ പ്രതിഷ്ഠിച്ചത്.ക്രൊയേഷ്യക്കെതിരെ അർജന്റീന ജയിച്ചാൽ കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന് സെമി പോരാട്ടത്തിന് തൊട്ടുമുമ്പ് സാദിഖ് പ്രഖ്യാപിച്ചിരുന്നു. മൂന്നു ഗോളിന് ജയിച്ച് അർജന്റീന ഫൈനലിൽ എത്തിയതോടെയാണ് അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ കട്ടൗട്ട് സ്ഥാപിച്ചത്. ആഴക്കടലിനു തൊട്ടു മുമ്പുള്ള 'അദ്ഭുത മതിൽ' എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്ക് ഇടയിലാണ് 'മെസ്സി' ഇടം പിടിച്ചത്.കടലിനടയിലെ മെസ്സിയുടെ കട്ടൗട്ടും ഇതിന്റെ വിഡിയോകളുമെല്ലാം ഇപ്പോൾ വൈറ...
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലധികം മയക്കുമരുന്ന് കേസുകൾ !
Sports

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലധികം മയക്കുമരുന്ന് കേസുകൾ !

Perinthalmanna RadioDate: 16-12-2022തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് മയക്കുമരുന്ന് നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ കേസുകൾ! പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണ് സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെ വ്യാപനം ഞെട്ടിക്കുന്ന നിലയിൽ വർധിക്കുന്നെന്ന സൂചന നൽകുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ മയക്കുമരുന്ന് കാരിയർമാരായി പ്രവർത്തിക്കുന്നെന്നും അതി മൃഗീയമായാണ് അവർ ഈ കുട്ടികളോട് പെരുമാറുന്നതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം 2016 മുതൽ പൊലീസ് 63,745 ഉം എക്സൈസ് 36,680 കേസുകളുമാണ് രജിസ്റ്റർ ചെയ്തതെന്നാണ് ഔദ്യോഗിക കണക്കുകൾ.മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ തുടരുന്നെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്ന് ഞെട്ടിക്കുന്നതാണ്. ഇതിൽ പല കേസുകളിലും പ്രതികളെ പിടികൂടാൻ സാധിക്കുന്നില...
കേരളത്തിലെ ബ്രസീല്‍ ആരാധകരോട് നന്ദി പറഞ്ഞ് നെയ്മര്‍
Sports

കേരളത്തിലെ ബ്രസീല്‍ ആരാധകരോട് നന്ദി പറഞ്ഞ് നെയ്മര്‍

Perinthalmanna RadioDate: 16-12-2022കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍. കുട്ടിയെ പുറത്തേറ്റി തന്‍റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെ ചിത്രത്തോടൊപ്പമാണ് നെയ്മര്‍ കുറിപ്പ് പങ്കുവെച്ചത്.'ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നെയ്മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരില്‍ ബ്രസീല്‍ ആരാധകരായ നാട്ടുകാര്‍ സ്ഥാപിച്ച നെയ്മറിന്‍റെ കൂറ്റന്‍ ഫ്ലക്സാണ് ചിത്രത്തിലുള്ളത്.ലോകകപ്പ് തുടങ്ങും മുന്‍പെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ പ്രിയ ടീമുകളുടെയും താരങ്ങളുടെയും ഫ്ലക്സുകളും കട്ടൗട്ടുകളും ആരാധകര്‍ സ്ഥാപിച്ചിരുന്നു. ഇതി...
ലോകകപ്പ് ഫൈനൽ ഞായറാഴ്ച; അർജൻ്റീനയും ഫ്രാൻസും നേർക്കുനേർ
Sports

ലോകകപ്പ് ഫൈനൽ ഞായറാഴ്ച; അർജൻ്റീനയും ഫ്രാൻസും നേർക്കുനേർ

Perinthalmanna RadioDate: 16-12-2022ദോഹ: കാൽപന്തുകളിയുടെ രാജമാമാങ്കത്തിൽ ഇനി കലാശപ്പോരിലേക്കുള്ള കാത്തിരിപ്പ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ എന്ന സുന്ദര കളിമുറ്റത്ത് നിലവിലെ ജേതാക്കളായ ഫ്രാൻസും മുൻ ജേതാക്കളായ അർജന്റീനയും ഫൈനലിൽ ഏറ്റുമുട്ടും. സെമി വരെ അത്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോയെ 2-0ത്തിന് കീഴടക്കിയാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം കിരീടപോരാട്ടത്തിന് അർഹത നേടിയത്.അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസും 79ാം മിനിറ്റിൽ പകരക്കാരൻ കോളോ മുവാനിയുമാണ് മൊറോക്കോക്ക് സെമിയിൽ പുറത്തേക്ക് വഴികാട്ടിയത്. ആദ്യ ഗ്രൂപ് മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ ശേഷം, ഓരോ മത്സരത്തിലും മികവ് തുടരുന്ന അർജന്റീനയുടെ കിരീടപ്രതീക്ഷ വാനോളമാണ്.ക്രൊയേഷ്യയെ സെമിയിൽ 3-0ത്തിന് തകർത്താണ് ടീമിന്റെ ഫൈനലിലേക്കുള്ള വരവ്. മെസ്സിയും യുവനിരയും കനക കിരീടമുയർത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. കിരീടമണിഞ്ഞാൽ ആറു പത...
ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ
Local, Sports

ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ

Perinthalmanna RadioDate: 12-12-2022പെരിന്തൽമണ്ണ: ബ്രസീൽ ആരാധകരുടെയും അർജന്റീന ആരാധകരുടെയും ഇഷ്ടവും അനിഷ്ടവും മാറി മാറി അനുഭവിക്കാൻ യോഗമുള്ള ടീമാണ് ക്രൊയേഷ്യ. കൂടുതൽ ആരും എവിടെയും ഫ്ലെക്സും കട്ടൗട്ടും ഒന്നും ഉയർത്തിയില്ലെങ്കിലും പെരിന്തൽമണ്ണ ജൂബിലി റോഡിൽ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യക്ക് വേണ്ടി ഒരു ചെറിയ ഫ്ലക്സ് ബോർഡ് വെച്ചിരുന്നു. ഈഗിൾസ് ജൂബിലി ക്ലബിലെ ഏക ക്രൊയേഷ്യ ആരാധകനായ മുസ്തഫ സ്ഥാപിച്ചതായിരുന്നു ആ ഫ്ലക്സ് ബോർഡ്. ബിഗ് സ്ക്രീൻ കേന്ദ്രങ്ങൾക്ക് മുൻപിൽ ക്രൊയേഷ്യക്കും ആളുണ്ടായി. ബ്രസീലുമായി ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കാരുടെ കൈയടികൾ. ഇനി സെമി ഫൈനലിൽ കിട്ടും മറ്റു ടീമുകളുടെ ആരാധകരുടെ കൈയടികൾ. ഇപ്പോള്‍ ഏററവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ക്രൊയേഷ്യ ടീമിനാണ്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ബ്രസീല്‍, പോർച്ചുഗൽ, സ്പെയിന്‍, ജർമനി തുടങ്ങിയ ഈ ലോകകപ്പിൽ നിന്ന് പുറത്തായ മിക്ക ട...
ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
Sports

ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം

Perinthalmanna RadioDate: 12-12-2022ദോഹ: ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ പോരിൽ അർജന്‍റീന ക്രൊയേഷ്യയെ നേരിടും. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഷൂട്ടൗട്ട് കടമ്പ കടന്നെത്തുന്ന അർജന്‍റീന ക്രൊയേഷ്യയും . 90 മിനിറ്റിലെ പോരിൽ ഒരു ഗോൾ വ്യത്യാസത്തിൽ എതിരാളികളെ വീഴ്ത്തിയ മൊറോക്കോയും ഫ്രാൻസും . അവസാന നാല് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് നാളെ വിസിൽ മുഴങ്ങും.തുടക്കത്തിലെ വീഴ്ചയിൽ നിന്ന് സട കുടഞ്ഞെഴുന്നേറ്റ അർജന്‍റീന…. ലയണൽ മെസ്സിയും പടയാളികളും ഒരുമിച്ച് പോരാടുന്നു.ഷൂട്ടൌട്ടിലെ ഓരോ കിക്കും താരങ്ങളുടെ ആത്മവിശ്വാസം തുറന്നു കാട്ടുന്നു.വൈകാരികമായി കൂടി മറുപടി നൽകാൻ തുടങ്ങിയ മെസ്സി ക്രൊയേഷ്യക്കെതിരെ കാത്തുവെച്ചിരിക്കുന്നത് എന്താകും എന്ന് കണ്ടറിയണം.മോഡ്രിച്ചിന് ചുറ്റും വലയം തീർത്ത് കളിക്കുന്ന ക്രൊയേഷ്യ ബ്രസീലിനെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്.സെറ്റ് പീസ്...
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം
Kerala, Sports

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം

Perinthalmanna RadioDate: 11-12-2022കണക്കുകള്‍ എണ്ണിയെണ്ണി വീട്ടുമ്പോള്‍ ഒരുപാട് കണ്ണീര് കുടിപ്പിച്ചവരെ എങ്ങനെ മറക്കും… സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബംഗളൂരു എഫ്സിയെ തകര്‍ത്തുവിട്ട് ഐഎസ്എല്ലില്‍ മിന്നും വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നുന്ന വിജയമാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്‍റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു. ഐഎസ്എലില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്. ...
ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്; പുള്ളാവൂർ പുഴയിൽ ഇനി മെസിമാത്രം
Kerala, Sports, Trending

ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്; പുള്ളാവൂർ പുഴയിൽ ഇനി മെസിമാത്രം

Perinthalmanna RadioDate: 11-12-2022അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോയും നെയ്മറും പുറത്തായതിന് പിന്നാലെ പുള്ളാവൂർ പുഴയിൽ ഇനി ‘ഏകനായി’ മെസിയുടെ കട്ട് ഔട്ട്.കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ​ഗോളിന് തോറ്റ് പുറത്തായി.ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്.അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്...
ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍
Sports

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

Perinthalmanna RadioDate: 11-12-2022ദോഹ ∙ ഒരു ഗോൾ പിന്നിൽ നിൽക്കെ സമനില ഗോൾ നേടാനുള്ള അവസരം കളഞ്ഞുകുളിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി പാഴാക്കിയ ക്വാർട്ടർ പോരാട്ടത്തിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാൻസ്.ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിര...