ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും; ബ്രസീലും അർജൻ്റീനയും ഇന്നിറങ്ങും
Perinthalmanna RadioDate: 09-12-2022എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്നു ബ്രസീൽ ആരാധകരുടെ തലസ്ഥാനമാകും, ലുസെയ്ൽ സ്റ്റേഡിയം അർജന്റീന ആരാധകരുടെ ആസ്ഥാനവും! ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിനമേരിക്കൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്യൻ എതിരാളികൾ. ബ്രസീൽ-ക്രൊയേഷ്യ മത്സരം ഇന്ത്യൻ സമയം രാത്രി 8.30ന്. അർജന്റീന-നെതർലൻഡ്സ് മത്സരത്തിന്റെ കിക്കോഫ് രാത്രി 12.30ന്. ജയിച്ചു കയറിയാൽ ബ്രസീലും അർജന്റീനയും സെമിഫൈനലിൽ ഏറ്റുമുട്ടും എന്നത് ആകർഷണം. പോർച്ചുഗൽ-മൊറോക്കോ, ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനലുകൾ നാളെ നടക്കും.തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഉയർത്തെഴുന്നേറ്റ അർജന്റീന. നായകൻ ലയണൽ മെസ്സിയുടെ ഫോമിലാണ് ടീമിന്റെ കുതിപ്പ്. തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും അർജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീ...










