Sports

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം
India, Sports, World

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം. ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. കളിയിലും തീരുമാനങ്ങളിലും ടീം ഇന്ത്യക്ക് പിഴയ്ക്കരുത്. കൈവിട്ടുപോയാൽ തിരിച്ചുവരവിന് അവസരമില്ലാത്ത നോക്കൗട്ട് റൗണ്ടാണ് പുരോഗമിക്കുന്നത്. ഒറ്റജയമകലെ ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടം. രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും വിരാട് കോലിക്കും ഹാർ‍ദിക് പാണ്ഡ്യക്കുമൊപ്പം സൂര്യകുമാര്‍ യാദവിന്‍റെ 360 ഡിഗ്രി ഷോട്ടുകൾ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ആരാധകർക്ക് ആശങ്കയില്ല. വിക്കറ്റിന് പിന്നിൽ ദിനേശ് കാ‍ർത്തിക്കോ റ...
കലാശപ്പോരിന് പാകിസ്ഥാന്‍; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവും
Sports

കലാശപ്പോരിന് പാകിസ്ഥാന്‍; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവും

സിഡ്‌നി: പാകിസ്ഥാന്‍ ട്വന്റി- 20 ലോകകപ്പ് ഫൈനലില്‍ കടന്നു. അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ബാബര്‍ അസമിന്റെയും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് പാക് പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ന്യൂസിലന്റ് മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്. മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ട ബാബര്‍ അസമിനൊപ്പം പാകിസ്ഥാന്റെ മുന്‍നിരയും സെമിയില്‍ ക്ലിക്കായി. ഇതോടെ അനായാസമായിട്ടായിരുന്നു പാക് വിജയം. ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. ഏഴു ബൗണ്ടറികളടങ്ങുന്നതാണ് ബാബറിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് റിസ് വാന്‍ 57 റണ്‍സെടുത്തു പുറത്തായി. മുഹമ്മദ് ഹാരിസ് 30 റണ്‍സെടുത്തു.ആദ്യം ബാറ്റുചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 35 പന്തില്‍ അര്‍ധസെഞ്ച്വറി നേ...
പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ആരാധകരായി ഫിഫയും
Kerala, Local, Sports, Trending

പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ആരാധകരായി ഫിഫയും

Perinthalmanna RadioDate: 08-11-2022പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചി​ത്രം പങ്കുവെച്ച് അന്തർ ദേശീയ ഫുട്ബാൾ ഫെഡറേഷനും. ട്വിറ്റർ വഴിയാണ് 'ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം' എന്ന കുറിപ്പോടെ 'ഫിഫ' ചിത്രം പങ്കുവെച്ചത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതോടെ കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു.പുള്ളാവൂർ ചെറുപുഴയിൽ അർജന്റീന ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചതോടെ ബ്രസീൽ ആരാധകർ നെയ്മറിന്റെ അതിനേക്കാൾ വലിയ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു. പോർച്ചുഗൽ ആരാധകരും വെറുതെയിരുന്നില്ല. മുമ്പ് സ്ഥാപിച്ച രണ്ടിനെയും വെല്ലുന്ന ​ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമായി അവരും രംഗത്തെത്തി. ഇതിനിടെ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെ ചൊല്ലി വിവാദവും ഉടലെടുത്തു.പുഴയുടെ സ്വാഭാവി...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണ ചെറുകരയിൽ
Local, Sports

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണ ചെറുകരയിൽ

Perinthalmanna RadioDate: 08-11-2022പെരിന്തൽമണ്ണ: ഖത്തറിൽ ലോക ഫുട്‌ബോളിലെ രാജാക്കൻമാരെ തീരുമാനിച്ചതിനു പിറ്റേന്ന് ജില്ലയ്ക്ക് ആവേശമേറ്റി പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോളിനും തുടക്കമാകും. കാദറലി ടൂർണമെന്റിന്റെ സുവർണജൂബിലി വർഷത്തിലെ മത്സരങ്ങളിൽ അഖിലേന്ത്യാ സെവൻസിലെ 24 ടീമുകൾ മാറ്റുരയ്ക്കും.ഇത്തവണ ഏലംകുളം പഞ്ചായത്തിൽ ചെറുകരയിലുള്ള ഇ.ആർ. സ്‌മാരക മിനി സ്റ്റേഡിയത്തിലാണ് ഡിസംബർ 19 മുതൽ മത്സരങ്ങൾ.വർഷങ്ങളായി പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടത്തിയിരുന്നത്. ഇത്തവണ സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയം ലഭ്യമല്ലാത്തതിനാലാണ് ടൂർണമെന്റ് ചെറുകരയിലേക്കു മാറ്റിയതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഒരുമാസം നീളുന്ന ടൂർണമെന്റിലെ ലാഭവിഹിതം മുഴുവൻ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും ഫുട്‌ബോളിന്റെ വളർച്ചയ്ക്കുമായാണ് ഉപയോഗിക്കുക. 49-ാമത് ടൂർണമെന്റിൽ പ്രഖ്യാപിച്ച രണ്ടു ജീവകാര...
ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച് ആരാധകർ
Sports

ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച് ആരാധകർ

Perinthalmanna RadioDate: 06-11-2022മെൽബൺ: സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജയത്തോടെ ട്വന്റി 20 ലോകകപ്പിന്റെ സെമി ലൈനപ്പായി. വ്യാഴാഴ്ച അഡലൈഡിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ട് പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. അഞ്ചു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയുമായി ആറ് പോയന്റോടെ പാകിസ്താൻ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്താന് അവസാന നാലിലേക്ക് വഴിതുറന്നത്.ഗ്രൂപ്പ് ഒന്നിൽ അഞ്ചു കളിയിൽ മൂന്നു ജയവും ഒരു തോൽവിയുമായി ഏഴ് പോയന്റ് വീതം നേടിയാണ് ന്യൂസിലാൻഡും ഇംഗ്ലണ്ടും സെമിയിലെത്തിയത്. റൺറേറ്റിന്റെ മുൻതൂക്കത്തിലാണ് ന്യൂസിലാൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായത...
കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് മൂന്ന് ഗോളിന്
Kerala, Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് മൂന്ന് ഗോളിന്

Perinthalmanna RadioDate: 05-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്. ദിമിത്രിയോസ് ദിയമന്റകോസാണ് ഒരു ഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. അടുത്ത ഞായറാഴ്ച്ച കൊച്ചിയില്‍ ശക്തരായ എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന അടുത്ത മത്സരം. പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഗോവ. ...
വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശം
Sports

വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശം

Perinthalmanna RadioDate: 05-11-2022സോഷ്യൽ മീഡിയയിൽ വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്തു മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയത്.പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെതിരെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. പുഴയിൽ നിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇതു നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഓലിക്കൽ ഗഫൂർ നിർദേശം പുറത്തിറക്കിയത്.ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശ പ്രകടനവും വാശിപ്പോരും. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സ...
വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
Kerala, Sports

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Perinthalmanna RadioDate: 05-11-2022വിജയ വഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം മത്സരത്തിന് പൂർണ സജ്ജരാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്ന് ഒൻപതിലേക്ക് വീണിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പ്രതിരോധത്തിലെ പിഴവിനെ പഴിച്ചാണ് ഹാട്രിക് തോൽവിക്ക് ടീം മറുപടി പറയുന്നത്. മലമുകളിലെ പോരിനെത്തുമ്പോൾ വിജയത്തോടെ വീണ്ടും തുടങ്ങാമെന്നാണ് പ്രതീക്ഷ. കെ.പി.രാഹുലിന് വീണ്ടും സഹലിനൊപ്പം ആദ്യ ഇലവനിൽ കോച്ച് ഇവാൻ വുകോമനോവിച്ച് അവസരം നൽകിയേക്കും.ഹൈപ്രസിംഗ് ശൈലിയിൽ നിന്ന് മാറി പ്രതിരോധത്തിന് പ്രാധാന്യം നൽകാനും ടീം ശ്രമിച്ചേക്കും. നാല് കളിയിൽ 10 ഗോൾ വഴങ്ങിയത് കോച്ചിനെ ആശങ്കപ്പെടുത്തുന്...
പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ആകാശ്- ഗോകുൽ സഖ്യം ക്വാർട്ടർ ഫൈനലിൽ
Sports

പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ആകാശ്- ഗോകുൽ സഖ്യം ക്വാർട്ടർ ഫൈനലിൽ

Perinthalmanna RadioDate: 04-11-2022മേലാറ്റൂർ: ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ലോക പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആകാശ്-ഗോകുൽദാസ് സഖ്യം രണ്ടു മത്സരങ്ങൾ ജയിച്ച് ക്വാർട്ടർഫൈനലിൽ കടന്നു.ആദ്യമത്സരത്തിൽ ഫ്രാൻസിന്റെ ഫെബിൻ മോറാട്ട്-ചാൾസ് നോയകിസ് സഖ്യത്തിനോട് രണ്ടു സെറ്റ് മത്സരത്തിൽ (21-12, 21-15) പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ, അമേരിക്കയുടെ റയാൻ ഗിയോഫ്രെഡാ-ജാക് പെട്രൂസെല്ലി സഖ്യത്തെയും (11-21, 20-22), കാനഡയുടെ ജെസ്റ്റിൻ കേഡ്രിക്-വയറ്റ്‌ലെറ്റ് ഫൂട്ട് സഖ്യത്തെയും (21-17, 21-23, 21,-11) തോൽപ്പിച്ച‌ാണ് ക്വാർട്ടറിൽ കടന്നത്. മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഗ്രൂപ്പിൽനിന്ന് മൂന്നു പോയിന്റോടെ ഫ്രാൻസും ക്വാർട്ടറിലെത്തി.10 വർഷം മുൻപ് പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എസ്.എൽ. മൂന്ന് കാറ്റഗറിയിൽ എറണാകുളത്തെ നീരജ് ജോർജ് ബേബി പങ്കെടുത്തിരുന്നെങ്കിലും മലയാളി...
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്
Kerala, Local, Sports

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്

Perinthalmanna RadioDate: 03-11-2022ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ...