Technology

ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ
India, Technology

ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

Perinthalmanna RadioDate: 29-08-2024ന്യൂഡൽഹി ∙ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആപ്പിനെതിരെ ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.  ലോകത്താകമാനം 100 കോടിയോളം പേ‍ർ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിച്ച് നോഡൽ ഓഫിസറെയും കംപ്ലെയ്ന്റ് ഓഫിസറെയുമ...
5ജി സേവനങ്ങള്‍ ഇപ്പോള്‍ പെരിന്തൽമണ്ണയിലും
Kerala, Technology

5ജി സേവനങ്ങള്‍ ഇപ്പോള്‍ പെരിന്തൽമണ്ണയിലും

Perinthalmanna RadioDate: 18-01-2023പെരിന്തൽമണ്ണ: കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഇപ്പോള്‍ പെരിന്തൽമണ്ണയിലും ലഭ്യമായി തുടങ്ങി. ഇന്നലെ മുതല്‍  കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ കൂടി ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ സംസ്ഥാനത്തെ 11 നഗരങ്ങളിൽ ആസ്വദിക്കാം. ജിയോ 5ജി സേവനങ്ങൾ കേരളത്തിൽ - കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലാണ് ലഭ്യം.കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവുകളൊന്നും ഇല്ലാതെ 1 ജിബിപിഎസ് + വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്. 4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്...
മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
India, Kerala, Local, Sports, Technology, World

മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

Perinthalmanna RadioDate: 18-12-2022ദോഹ: കാത്തു കാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽ പോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവ ബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.കളിയുടെ കാവ്യ നീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്ക് ഇല്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിൽ ഇറങ്ങുന്നത്.അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത...
ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം
Technology

ഡ്രൈവിങ് ലൈസൻസും പാൻകാർഡും ഇനി വാട്‌സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം

Perinthalmanna RadioDate: 03-11-2022പ്രമുഖ സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട രേഖകളും ഡൗൺലോഡ് ചെയ്യാം. വാട്സ്ആപ്പിൽ MyGov bot ഉപയോഗിച്ച് പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. വാട്സ്ആപ്പിൽ MyGov bot കാണുന്നതിനായി 9013151515 എന്ന നമ്പർ സേവ് ചെയ്യണം. തുടർന്ന് ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് പുറമേ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി, വാഹന രജിസ്ട്രേഷൻ രേഖ, പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക്ലിസ്റ്റ് എന്നിവയാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക....
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ ത...
<em>വാട്‌സ്ആപ്പ് തിരിച്ചെത്തി</em>
Technology

വാട്‌സ്ആപ്പ് തിരിച്ചെത്തി

മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വാട്‌സ്ആപ്പിന്റെ പ്രവർത്തനം ഇപ്പോൾ പൂർവരൂപത്തിലായി. ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്‌സ്ആപ്പ് പ്രവർത്തന രഹിതമായത്. എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിച്ച് തിരിച്ചെത്തുമെന്ന് മെറ്റ അധികൃതർ അറിയിച്ചിരുന്നു. ...
ലോകമെമ്പാടും വാട്സ്ആപ്പ് നിശ്ചലം
Technology, World

ലോകമെമ്പാടും വാട്സ്ആപ്പ് നിശ്ചലം

പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല.ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല.പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്. ...
രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും
India, Other, Technology

രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും

രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നു മുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ കുതിപ്പിലേക്ക് ആദ്യം തയ്യാറെടുക്കുന്നത് ഈ നഗരങ്ങളാണ്. 2022 ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ 5ജി സേവനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. പരീക്ഷണ കാലയളവായതിനാല്‍ 4ജി സേവനത്തിന്റെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും.നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉ...