World

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ
Kerala, World

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ

Perinthalmanna RadioDate: 28-06-2023സൗദി അടക്കം എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ​ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perin...
മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച
Local, World

മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

Perinthalmanna RadioDate: 21-03-2023ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാവുന്നത്. ഒമാനില്‍ നാളെ മാസപ്പിറവി ദൃശ്യമായാല്‍ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---...
ഇന്ന് ലോക റേഡിയോ ദിനം
World

ഇന്ന് ലോക റേഡിയോ ദിനം

Perinthalmanna RadioDate: 13-02-2023ഇന്ന് ഫെബ്രുവരി 13– ലോക റേഡിയോ ദിനം. നവ മാധ്യമങ്ങളുടെ കടന്നു വരവോടെ  അന്യം നിന്നുപോയ ഒരു വാർത്ത വിനിമയ ഉപാധിയായിരുന്നു റേഡിയോ. ഒരു കാലത്ത് മിക്ക വീടുകളിലേയും  പ്രധാന ഉപകരണം കൂടിയായിരുന്നു റേഡിയോ. അന്നത്തെ കാലം റേഡിയോയിൽ കേട്ടിട്ടുള്ള ഓരോ പരിപാടികളും  വാർത്ത വായിച്ചിരുന്നവരുടെ ശബ്ദം പോലും അവർക്ക് സുപരിചിതമായിരുന്നു. റേഡിയോയിലെ അന്നത്തെ ഫുട്ബോൾ, ക്രിക്കറ്റ് കമന്റ്രികളും സിനിമ, നാടക ശബ്ദരേഖയും ശ്രോതാക്കൾക്ക് വലിയ ആവേശം തന്നെയായിരുന്നു. ഇന്ന് റേഡിയോ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ടെലിവിഷനും, മൊബൈൽ ഫോണും എല്ലാം കടന്നു വന്നപ്പോള്‍ റേഡിയോ ആരും ഉപയോഗിക്കാതെയായി.പുതിയ തലമുറക്ക് ആകശവാണി പ്രാദേശിക വാർത്തകൾ പരിചയപ്പെടുത്താൻ തുടങ്ങിയ പെരിന്തൽമണ്ണ റേഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇന്നും കാൽ ലക്ഷത്തിലധികം ആളുകള്‍ ദിവസവും  ആകശവാ...
10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യുപിഐ വഴി ഇടപാട് നടത്താൻ അനുമതി
World

10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യുപിഐ വഴി ഇടപാട് നടത്താൻ അനുമതി

Perinthalmanna RadioDate: 12-01-2023പ്രവാസികൾക്ക് രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സിംഗപ്പുർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും.ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികൾക്കു ഈ സൗകര്യം ഒരുക്കുന്നത്.നിർദേശങ്ങൾ പാലിക്കാൻ പാർട്നർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. ഫെമ നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധനകൾ. ഭീകരപ്രവർത്തനത്...
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു
World

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

Perinthalmanna RadioDate: 31-12-2022വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാ...
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
Sports, World

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

Perinthalmanna RadioDate: 30-12-2022ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും.  അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നുഎക്കാലത്തെയും മികച്...
മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
India, Kerala, Local, Sports, Technology, World

മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

Perinthalmanna RadioDate: 18-12-2022ദോഹ: കാത്തു കാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽ പോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവ ബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.കളിയുടെ കാവ്യ നീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്ക് ഇല്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിൽ ഇറങ്ങുന്നത്.അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത...
ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ന് അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ
World

ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ന് അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ

Perinthalmanna RadioDate: 13-12-2022ദോഹ: കപ്പിലേക്ക്‌ കൂടുതൽ അടുക്കാനൊരു ജയംതേടി ലയണൽ മെസ്സിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ചൊവ്വാഴ്ച കളത്തിലിറങ്ങും. ഇരുടീമുകളും ഏറ്റുമുട്ടുന്ന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യസെമിഫൈനൽ രാത്രി 12.30-ന് നടക്കും.കളിജീവിതം സാർഥകമാക്കാൻ മെസ്സിക്കും മോഡ്രിച്ചിനും ലോകകപ്പ് നേട്ടം അനിവാര്യമാണ്. 2014-ലെ ഫൈനലിൽ ഒരു ഗോളിന് ജർമനിയോടു തോറ്റ് ഒരു കൈയകലത്തിൽ കപ്പ് നഷ്ടപ്പെട്ടയാളാണ് മെസ്സി. 2018-ലെ ഫൈനലിൽ ഫ്രാൻസിനോട് 4-2നു തോറ്റ് അതേ നഷ്ടം സംഭവിച്ചയാളാണ് മോഡ്രിച്ച്. ഇരുവരും ടീമിന്റെ നായകരും നട്ടെല്ലുമാണ്.ഈ ലോകകപ്പിലെ അഞ്ചു കളികളിൽ ഒന്നിൽപ്പോലും തോൽക്കാതെയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ആദ്യകളിയിൽ തോറ്റ അർജന്റീന പക്ഷേ, പിന്നീടൊരു മത്സരവും തോറ്റിട്ടില്ല.ലോകറാങ്കിങ്ങിൽ അർജന്റീന മൂന്നാമതും ക്രൊയേഷ്യ പന്ത്രണ്ടാമതുമാണ്. റാങ്കിങ്ങിലെ വ്യത്യാസം പക്ഷ...
കാര്‍ഡ് എടുത്ത് റെക്കോർഡിട്ട വിവാദ റഫറി നാട്ടിലേക്ക്
World

കാര്‍ഡ് എടുത്ത് റെക്കോർഡിട്ട വിവാദ റഫറി നാട്ടിലേക്ക്

Perinthalmanna RadioDate: 12-12-2022ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 'വിവാദ റഫറി' മത്തേയു ലഹോസ് ഉണ്ടാവില്ല. അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 18 കാര്‍ഡുകളാണ് ലഹോസ് പുറത്തെടുത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരം കൂടിയായിരുന്നു അത്.അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാരെ നിയോഗിക്കണമെന്ന് മെസി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇപ്പോഴിതാ ലഹോസിനെ നാട്ടിലേക്ക് പറഞ്ഞയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാ...
കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ
Kerala, Latest, Sports, World

കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ

Perinthalmanna RadioDate:03-12-2022ഖത്തർ ലോകകപ്പിലെ ഗ്രൂപ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ . എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ വിജയം നേടിയത്. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് അവസാന പതിനാറിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിസും പ്രീ ക്വാർട്ടറിലെത്തി.കൊറിയയാണ്‌ അവസാന പതിനാറിൽ ബ്രസീലിന്റെ എതിരാളികൾ.സ്വിസ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും 10 മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.പതിനൊന്നാം മിനിറ്റിൽ കാമറൂൺ ബോക്സിൽ ബ്രസീലിന്റെ മുന്നേറ്റം കാണാൻ സാധിച്ചത്. 14 ആം മിനുട്ടിൽ ഫ്രെഡ് മധ്യനിരയിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നുമുള്ള മാർട്ടിനെല്ലിയുടെ ഗോളെന്നുറച്ച ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോളി തട്ടിയകറ്റി.22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്...