ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം
ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം. ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. കളിയിലും തീരുമാനങ്ങളിലും ടീം ഇന്ത്യക്ക് പിഴയ്ക്കരുത്. കൈവിട്ടുപോയാൽ തിരിച്ചുവരവിന് അവസരമില്ലാത്ത നോക്കൗട്ട് റൗണ്ടാണ് പുരോഗമിക്കുന്നത്. ഒറ്റജയമകലെ ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടം. രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും വിരാട് കോലിക്കും ഹാർദിക് പാണ്ഡ്യക്കുമൊപ്പം സൂര്യകുമാര്‍ യാദവിന്‍റെ 360 ഡിഗ്രി ഷോട്ടുകൾ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ആരാധകർക്ക് ആശങ്കയില്ല. വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തിക്കോ റ...