Perinthalmanna Radio
Date: 02-04-2023
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 3,641പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയർന്നു. ഞായറാഴ്ച, രാജ്യത്തെ പ്രതിദിന കോവിഡ് 3,824 ഉം ശനിയാഴ്ച 3,095 ഉം ആയിരുന്നു. രോഗം ഭേദമായവരുടെ എണ്ണം 44175135 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ലാബ് പരിശോധയിൽ ബാക്ടീരിയൽ അണുബാധയുടെ സംശയം ഇല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് പരിഷ്ക്കരിച്ച മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ