
Perinthalmanna Radio
Date: 22-04-2023
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,193 പതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 67, 556 ആയി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
ഇതു വരെയുള്ള മരണം 5,31,300 ആയി ഉയർന്നിട്ടുണ്ട്. 42 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. അതിൽ 10 എണ്ണം കേരളത്തിൽ നേരത്തെ നടന്ന മരണങ്ങൾ കോവിഡ് മൂലമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രകാരം 220.66 കോടി കോവിഡ് വാക്സിനുകളും ഇതുവരെ നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആളുകൾ ബൂസ്റ്റർ ഡോസുകൾ നിർബന്ധമായും സ്വീകരിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
