
Perinthalmanna Radio
Date: 07-04-2023
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്നതിനിടെ 24 മണിക്കൂറിൽ 6,050 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 5,335 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 25,587 ആയി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്. 3.32 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. 14 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,30,943 ആയി. അതേ സമയം, രോഗത്തിന്‍റെ അതിവേഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. രോഗ പ്രതിരോധ തയാറെടുപ്പുകൾ സംസ്ഥാന ആരോഗ്യ മന്ത്രിമാരടക്കം പങ്കെടുക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
