ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

Share to

Perinthalmanna Radio
Date: 10-02-2023

ന്യൂഡൽഹി: ​ആറ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. ചൈന, സിംഗപ്പൂർ, ഹോങ്കോങ്, കൊറിയ, തായ്‍ലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നേരത്തെ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. എയർ സുവിധ പോർട്ടലിൽ ഫോം അപ്ലോഡ് ചെയ്യണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഉത്തരവ് ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർദേശം. ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിന് ഇതുസംബന്ധിച്ച് കത്തയച്ചു.

കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നും വിശദീകരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് ഇന്ത്യ റാൻഡം ടെസ്റ്റ് നടത്തുന്നുണ്ട്. നേരത്തെ ചൈനയിൽ ഇനിയൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകൾ വിരളമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *