സഞ്ചാരികളുടെ മനം കവർന്ന ഊട്ടി വസന്തോത്സവം നാളെ സമാപിക്കും

Share to

Perinthalmanna Radio
Date: 27-05-2023

ഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തിന്‍റെ ഭാഗമായി കൂനൂർ സിംസ് പാർക്കിൽ 63 പഴവർഗങ്ങളുടെ പ്രദർശനത്തിന് ഇന്ന് തുടക്കമായി. ഞായറാഴ്ച സമാപിക്കും. ഇതോടെ വസന്തോത്സവം പരിപാടിക്കും സമാപനമാകും. ശനിയാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ പഴവർഗ പ്രദർശനം സംസ്ഥാന ടൂറിസം മന്ത്രി കെ. രാമചന്ദ്രനും നീലഗിരി എം.പി രാജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും ഫലവിഭവങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

12 ടൺ പൈനാപ്പിൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ പൈനാപ്പിളാണ് പ്രദർശനത്തിലെ ആകർഷണം. കുട്ടികളും വിനോദ സഞ്ചാരികളും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ ആകർഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാറിന്റെ “മീണ്ടും മഞ്ഞപ്പൈ” പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ഊട്ടിയുടെ 200-ാം വർഷം ആഘോഷിക്കുന്നതിനും, പഴക്കൊട്ട, പഴം പിരമിഡുകൾ, മണ്ണിരകൾ, മഞ്ഞപ്പൈ തുടങ്ങി വിവിധ രൂപങ്ങൾ പഴങ്ങൾ ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്. നീലഗിരി ജില്ല കലക്ടർ എസ്.പി. അംറിത്ത്, മറ്റ് വിവിധ വകുപ്പ്തല അധികൃതർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് സമാപന ചടങ്ങിൽ പ്രദർശനത്തിലെ മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനം വിതരണം ചെയ്യും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *