മലപ്പുറം: കണ്ണ് തുളച്ചുകയറുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടിയെടുത്ത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.
സ്‌പീഡ് ഗവേണർ വിച്ഛേദിച്ച് സർവീസ് നടത്തിയ നാലു ബസുകൾക്കെതിരേയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, മൾട്ടികളർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച 10 ബസുകൾക്കെതിരേയും എയർഹോൺ ഉപയോഗിച്ച ഒരു ബസിനെതിരേയും ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നടപടി സ്വീകരിച്ചു. ഇവരിൽനിന്ന് 37,750 രൂപ പിഴ ഇൗടാക്കി.
മൂന്നുദിവസം മുൻപാണ് ജില്ലയിൽ പരിശോധന ആരംഭിച്ചതെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ഒ. പ്രമോദ്‌കുമാർ പറഞ്ഞു. എം.വി.ഐ. പി.കെ. മുഹമ്മദ്ഷഫീഖ്, എ.എം.വി.ഐ.മാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, പി. ബോണി, കെ.ആർ. ഹരിലാൽ, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.