Perinthalmanna Radio
Date: 18-01-2023
പെരിന്തൽമണ്ണ: കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഇപ്പോള്‍ പെരിന്തൽമണ്ണയിലും ലഭ്യമായി തുടങ്ങി. ഇന്നലെ മുതല്‍ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ കൂടി ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ സംസ്ഥാനത്തെ 11 നഗരങ്ങളിൽ ആസ്വദിക്കാം. ജിയോ 5ജി സേവനങ്ങൾ കേരളത്തിൽ – കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലാണ് ലഭ്യം.
കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവുകളൊന്നും ഇല്ലാതെ 1 ജിബിപിഎസ് + വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്. 4ജി നെറ്റ്വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. പെരിന്തൽമണ്ണ നഗരത്തിലെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോള്‍ 5ജി സേവനം ലഭ്യമായി തുടങ്ങി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ