എ.ഐ. ക്യാമറ; പിഴ ജൂൺ അഞ്ചു മുതൽ തന്നെ

Share to

Perinthalmanna Radio
Date: 01-06-2023

എ.ഐ. ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചുമുതൽ ഗതാഗതനിയമലംഘനങ്ങൾക്ക് പിഴചുമത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറകളുടെ പരിശോധനയും നടപടിക്രമങ്ങളും പൂർത്തിയായി. പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.

ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതിക സമിതി റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. നിർമിതബുദ്ധി സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബി.യുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറപോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ വാഹനം വിട്ടു കൊടുക്കൂ.

ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള നിർദേശങ്ങളും ഉയർന്നിരുന്നു. അന്തിമരൂപമായില്ലെന്നും അധികൃതർ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *