Perinthalmanna Radio
Date: 21-06-2023
മങ്കട : വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത ദിവസം സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തി മേലാറ്റൂർ പോലീസ്. മങ്കട കടന്നമണ്ണ പറശീരി രാജനാണ് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതായി കാണിച്ച് മേലാറ്റൂർ പോലീസ് നോട്ടീസ് അയച്ചത്.
ജൂൺ 11-ന് ഉച്ചാരക്കടവിലെ പോലീസ് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ പേരിലാണ് നോട്ടീസ് വന്നത്. രണ്ട് ദിവസത്തിനകം വാഹനം ഹാജരാക്കിയില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്. എന്നാൽ വാഹനം ഒരാഴ്ചയായി പുറത്തെടുത്തിട്ടില്ലെന്നാണ് ഉടമ പറയുന്നത്. സ്റ്റേഷനിലെത്തി സ്കൂട്ടർ ഹാജരാക്കിയതിൽനിന്ന് സ്കൂട്ടറിന്റെ നമ്പർ KL 53 സി. 9703 ഉം ബൈക്കിന്റെ നമ്പർ KL 53 സി. 9783 ആയിരുന്നു. നിയമലംഘനം നടത്തിയത് ബൈക്ക് ആണെന്ന് മനസ്സിലായി.
വീട്ടിൽനിന്ന് പുറത്തിറക്കാത്ത സ്കൂട്ടറിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിക്കാതെ തിരൂരങ്ങാടിയിലൂടെ ഓടിച്ചതിനും 500 രൂപ പിഴ ഈടാക്കി നോട്ടീസ്.
മങ്കട പാലക്കതടം സ്വദേശി മണിയറയിൽ ബജിലിനാണ് അധികൃതരുടെ അശ്രദ്ധമൂലം പിഴയടയ്ക്കാൻ നിർദ്ദേശം വന്നത്. തിരൂരങ്ങാടി അത്താണിക്കലിലെ ക്യാമറയിലാണ് കഴിഞ്ഞദിവസം രാവിലെ 12 മണിയോടെ K.L.65 എസ്. 3066 സ്കൂട്ടർ യാത്രക്കാരൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്റെ ദൃശ്യം പതിഞ്ഞത്. എന്നാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് അയച്ചത് K.L.65 ആർ. 3066 എന്ന സ്കൂട്ടറിന്റെ ഉടമയ്ക്ക് മോട്ടോർ വാഹനവകുപ്പ് അയച്ച നോട്ടീസിലെ ഫോട്ടോയിൽത്തന്നെ എസ്. സീരിസിൽ രജിസ്റ്റർ ചെയ്ത വാഹനമാണെന്ന് വ്യക്തമാണ്. രണ്ടും രണ്ടു കമ്പനിയുടെ സ്കൂട്ടറുകളാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ