കെൽട്രോണിന്‍റെ അലംഭാവം; എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു

Share to

Perinthalmanna Radio
Date: 04-07-2023

കെൽട്രോൺ തുടരുന്ന അലംഭാവം തുടക്കത്തിൽ തന്നെ എഐ ക്യാമറകളുടെ  പ്രവർത്തനം താളം തെറ്റിക്കുന്നു. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പകുതിയെണ്ണത്തിന് പോലും നോട്ടീസ് അയക്കാനാവുന്നില്ല. ഇതോടെ കോടികളുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ പത്തൊമ്പത് ലക്ഷത്തിലധികം നിയമ ലംഘനങ്ങൾ ക്യാമറയിൽ പെട്ടിട്ടും ഏഴ് ലക്ഷത്തോളം നിയമ ലംഘനങ്ങൾ മാത്രമാണ് കെൽട്രോൺ ജീവനക്കാർ പരിശോധിച്ച് കഴിഞ്ഞത്. ഇതിൽ രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾക്ക് മാത്രമാണ് നോട്ടീസ് അയച്ചത്. കൺട്രോൾ റൂമുകളിൽ ആവശ്യത്തിന് ജീവനക്കാരെ കെൽട്രോൺ നിയോഗിക്കാത്തതാണ് കാരണം. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ഗതാഗത വകുപ്പ് നിർദേശവും നടപ്പാക്കിയില്ല.  അതിനിടെ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്താൻ ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *