Wednesday, December 25

അജ്മൽ കരിഞ്ചാപ്പാടി; നഷ്ടമായത് മികച്ച കായിക പരിശീലകനെ

Share to

Perinthalmanna Radio
Date: 10-06-2023

പടപ്പറമ്പ് : വളർന്നു വരുന്ന കായിക താരങ്ങളെ പരിശീലിപ്പിച്ചെടുക്കുന്നതിൽ മികവ്‌ പുലർത്തിയ ആളായിരുന്നു അജ്മൽ കരിഞ്ചാപ്പാടി. കഴിഞ്ഞ ദിവസം നിലമ്പൂർ- ഷൊർണൂർ റെയിൽവേ ലൈനിൽ അങ്ങാടിപ്പുറം ചെങ്ങര കട്ടിങ്ങിൽ തീവണ്ടി തട്ടിയാണ് അജ്മൽ മരിച്ചത്. ജില്ലയുടെ കായികഭൂപടത്തിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കർമോത്സുകനായ കായിക പരിശീലകനായിരുന്നു അദ്ദേഹം. നിലവിൽ മേലാറ്റൂർ ആർ.എം. ഹൈസ്കൂളിലെ കായികാധ്യാപകനാണ്. പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ കായികാധ്യാപകനായിട്ടുണ്ട്. നിരവധി കായിക മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചിരുന്നു. മികച്ച കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിന് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആദരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കരിഞ്ചാപ്പാടിയിലെ സ്പർശം കൂട്ടായ്മ ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം കരിഞ്ചാപ്പാടി മഹല്ല് ഖബർസ്ഥാനിൽ നടന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *