Perinthalmanna Radio
Date: 26-06-2023
ആനമങ്ങാട്: ഓരോ തുള്ളി രക്തതത്തിനും ഓരോ ജീവന്റെ വിലയുണ്ട് എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെങ്കി പനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യം വർധിക്കുകയും എന്നാൽ രക്തത്തിന്റെ ലഭ്യത കുറവാകുകയും ചെയ്തതോടെയാണ് ക്യാമ്പ് സംഘടിപ്പിക്കാൻ ക്ലബ് ഭാരവാഹികൾ മുന്നിട്ട് ഇറങ്ങിയത്. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.പി.മജീദ് മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു. കെ.ഹംസ മാസ്റ്റർ, ടി.ഷൗക്കത്തലി, സലാം മണലായ, ടി.അയ്യൂബ്, മുബഷിർ.ടി, ലുക്മാനുൽ ഹക്കീം, അനീസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ