
Perinthalmanna Radio
Date: 11-01-2023
കരിപ്പൂർ: റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണ്ണമായും അടച്ചിടും. വൈകിട്ട് 6 മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാല്‍ യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പു വരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
