
Perinthalmanna Radio
Date: 24-02-2023
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമി നിരത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായി. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറുന്ന ഭൂമിയില്‍ മണ്ണുനിരത്താനുള്ള ചെലവ് എയർപോർട്ട് അതോറിറ്റി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചു. എംപി അബ്ദുസമദ് സമദാനിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം.
റൺവേയോട് ചേർന്ന് റിസ ഏരിയ വർധിപ്പിക്കാൻ ഏറ്റെടുക്കുന്ന പതിനാലര ഏക്കർ ഭൂമി ആര് മണ്ണിട്ട് നിരത്തി എടുക്കുമെന്നായിരുന്നു തർക്കം. ഭൂമി ഏറ്റെടുത്ത് നൽകുന്ന സംസ്ഥാന സർക്കാർ മണ്ണിട്ട് നിരത്തണമെന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ നിലപാട്. നിരത്താനുള്ള ചിലവ് വഹിക്കേണ്ടത് വ്യോമയാന മന്ത്രാലയമാണന്ന തീരുമാനം കേരള സർക്കാരും കടുപ്പിച്ചതോടെയാണ് എംപി അബ്ദുസമദ് സമദാനി വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. ഭൂമി ഏറ്റെടുത്ത് എത്രയും വേഗം കൈമാറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണന്ന് വ്യോമയാന സഹമന്ത്രി ജനറൽ ഡോ. വിജയകുമാർ എംപി അബ്ദു സമദ് സമദാനിക്ക് അയച്ച കത്ത് വ്യക്തമാക്കുന്നു. ഭൂമി കൈമാറിയാൽ റിസ നവീകരണ ജോലികൾ അതിവേഗം പൂർത്തിയാകുമെന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന ഉറപ്പ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
