കരിപ്പൂരിലെ റൺവേ റീ കാർപ്പെറ്റിങ് പൂർത്തിയാകുന്നു

Share to

Perinthalmanna Radio
Date: 07-06-2023

കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെ റൺവേ റീകാർപ്പറ്റിങ് പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള റൺവേ ടാറിങ് പൂർത്തിയായി. ടാക്‌സിവേയുടെ ടാറിങ് ആണ് ഇപ്പോൾ നടക്കുന്നത്.

കാലാവസ്ഥ അനുകൂലമായാൽ ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാകും. റൺവേയിലെ ഇലക്ട്രിക്കൽ പ്രവൃത്തികളും കഴിഞ്ഞു. അതേ സമയം, റൺവേയുടെ വശങ്ങളിൽ മണ്ണിടുന്നത് തുടങ്ങാനായിട്ടില്ല. ഒരു ലക്ഷം ഘനയടി മണ്ണ് ഇതിനാവശ്യമാണ്. മണ്ണ് ഖനനം ചെയ്ത് കൊണ്ടു വരുന്നതിന് കരാർ കമ്പനി പാരിസ്ഥിതികാ അനുമതിയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് വന്നിട്ടില്ല. മഴ ശക്തമായാൽ മണ്ണ് ഖനനവും അത് റൺവേയിലിടലും നടക്കില്ല. അതു കൊണ്ട് ഈ പണി മഴക്കാലത്തിന് ശേഷമായിരിക്കും നടക്കുക.

റൺവേയിലെ മഴവെള്ളം പരന്നൊഴുകാതിരിക്കാൻ ഇരുവശങ്ങളിലും പ്രീ കാസ്റ്റ് കോൺക്രീറ്റ് രീതി ഉപയോഗിച്ച് ഓട നിർമിക്കുന്നുണ്ട്. വേറൊരിടത്ത് 1.6 മീറ്റർ ഉയരത്തിലും 1.20 വീതിയിലും കോൺക്രീറ്റിൽ ഓടയുടെ ഭാഗം നിർമിച്ച ശേഷം ചാലുകീറി സ്ഥാപിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *