കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 67 കോടിയുടെ സ്വര്‍ണം

Share to

Perinthalmanna Radio
Date: 15-06-2023

മലപ്പുറം: ആറ് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വര്‍ണം. പുറത്ത് പൊലീസ് പിടികൂടിയ സ്വര്‍ണം ഇതില്‍പെടില്ല.

ജനുവരി ഒന്ന് മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം ഏകദേശം 120 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇതുകൂടാതെ 14 കേസിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവില്‍ പിടികൂടി. 141 യാത്രക്കാരാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ഇതില്‍ ആറുപേര്‍ സ്ത്രീകളാണ്. 105 പേരും മലപ്പുറം ജില്ലക്കാരാണ്. ബാക്കി കോഴിക്കോട്ടുകാരാണ്.

149 കേസില്‍ 46 എണ്ണത്തോളം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബാക്കി കേസുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വര്‍ണം കടത്തുന്നവരെ കുറിച്ച്‌ രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോക്ക് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ്‍ പ്രതിഫലം നല്‍കുന്നുണ്ട് . വിവരം തരുന്നവരെക്കുറിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവരം നല്‍കാൻ 0483 2712369 നമ്പറില്‍ ബന്ധപ്പെടാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *