കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മൂന്നാണ്ട്‌

Share to

Perinthalmanna Radio
Date: 30-01-2023

ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ തിങ്കളാഴ്‌ച മൂന്നാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി രണ്ട്‌ വർഷവും ആശ്വാസത്തിന്റെ മറ്റൊരു വർഷവുമാണ്‌ കടന്നുപോയത്‌. വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ്‌ നിലവിൽ ലോകത്തെ ആശങ്കയിലാക്കുന്നത്‌. ആദ്യകേസിന്‌ രണ്ടുമാസത്തിനുശേഷം മാർച്ച്‌ 30നാണ്‌ സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ മരണം സ്ഥിരീകരിച്ചത്‌. ഫെബ്രുവരി മൂന്നിന്‌ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ 24ന്‌ രാജ്യത്ത്‌ ആദ്യമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട്‌ പ്രതിരോധത്തിന്റെ കനത്ത മതിൽ തീർത്ത്‌ കേരളം കോവിഡിനെതിരെ ശക്തമായി നിലകൊണ്ടു. ഇതുവരെ 67,56,874 കോവിഡ്‌ കേസ്‌ സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 71,574 മരണവും. നിലവിൽ 50ൽ താഴെ രോഗികൾ മാത്രമാണ്‌ ചികിത്സയിലുള്ളത്‌.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *