
Perinthalmanna Radio
Date: 18-04-2023
സംസ്ഥാനത്തെ ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ. എറണാകുളം, കൊല്ലം ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക് വീണ്ടും ഉയർന്നു. രണ്ടാഴ്ചയായി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഈ ജില്ലകളിൽ ഉയർന്നു നിൽക്കുകയാണ്.
ഏപ്രിൽ ഒൻപതു മുതൽ 15 വരെയുള്ള ആഴ്ചയിൽ എറണാകുളം ജില്ലയിലെ നിരക്ക് 38.73 ശതമാനമാണ്. കഴിഞ്ഞയാഴ്ച 35.44 ശതമാനമായിരുന്നു. കൊല്ലം ജില്ലയിൽ 28.62 ശതമാനത്തിൽ നിന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്ക് 33.79 ശതമാനമായി. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം 30 ശതമാനത്തിനു മുകളിലാണ്.
പോസിറ്റിവിറ്റി നിരക്ക്
എറണാകുളം 38.73
കൊല്ലം 33.79
ഇടുക്കി 33.70
കോട്ടയം 32.56
വയനാട് 32.20
പത്തനംതിട്ട 31.61
കോഴിക്കോട് 28.50
തൃശ്ശൂർ 28.40
പാലക്കാട് 25.84
തിരുവനന്തപുരം 24.38
ആലപ്പുഴ 23.12
മലപ്പുറം 22.70
കാസർകോട് 13.95
കണ്ണൂർ 11.55
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
