ഡോ:വന്ദനയ്ക്ക് നാടിന്റെ യാത്ര മൊഴി

Share to

Perinthalmanna Radio
Date:11-05-2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് വിട. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തി. നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഡോ. വന്ദനയുടെ ചേതനയറ്റ ശരീരം ആബുലൻസിൽ പട്ടാളമുക്കിലെ വീട്ടിലെത്തിച്ച ഇന്നലെ മുതൽ ഒരുനാടാകെ നൊമ്പരപ്പെടുകയായിരുന്നു. ഒരുപൂവോ, പൂഞ്ചെണ്ടോ ആയി അന്നാട്ടിലെ ഓരോരുത്തരും ബാഷ്പാഞ്ചലിയർപ്പിക്കാനെത്തി. ആ നാടിന് അവൾ മകളായിരുന്നു. കൂട്ടുകാരിയും, സഹോദരിയും, സ്വപ്നങ്ങളുമൊക്കെയായിരുന്നു. കുറെയോർമകളും ഈ ബോർഡുമാണ് ആ നാടിന് ഇനിയവശേഷിക്കുന്നത്. അവളുള്ളപ്പോൾ ഈ വീടൊരിക്കലും കരഞ്ഞിട്ടില്ലെന്ന് പറഞ്ഞത്, വർത്തമാനത്തിനിടയിൽ ഒരയൽക്കാരനാണ്. അങ്ങനെയുള്ള വീട്ടിലെത്തിയവരെല്ലാം നിർവികാരരും, നിശ്ചലരുമായി നിന്നു. വിതുമ്പലടക്കി ഡോക്ടർ വന്ദനയെ അവസാനമായി കണ്ടു മടങ്ങി.വന്നവർക്കെല്ലാം തീരാ വേദനയായി ഡോ. വന്ദന. ഒരാറ്റ മകൾ നഷ്ടമായ വേദനയിൽ നിന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലും പലർക്കും വാക്കുകൾ കിട്ടിയില്ല.
……………………………………….
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *