Perinthalmanna Radio
Date: 28-06-2023
നിയന്ത്രണ നടപടി എങ്ങുമെത്താതായതോടെ സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ആറു മാസത്തിനിടെ, 1.45 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 2022 ല്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് കടിയേറ്റത്. ഈ വര്‍ഷം ആറുമാസം കൊണ്ടു തന്നെ ഒന്നര ലക്ഷത്തോളം പേര്‍ ഇരയായത് തെരുവുനായ് ആക്രമണത്തിന്‍റെ രൂക്ഷത അടി വരയിടുന്നു.
ജൂണില്‍ ഇതുവരെ 20,000 പേര്‍ക്കാണ് കടിയേറ്റത്. ജനുവരിയില്‍ 22,900 ഉം ഫെബ്രുവരിയില്‍ 25,000 ഉം മാര്‍ച്ചില്‍ 31,100 ഉം ഏപ്രിലില്‍ 30000 പേര്‍ക്കും കടിയേറ്റിരുന്നു. മേയില്‍ 28,600 പേര്‍ക്കും. ഈ വര്‍ഷം ഏഴുപേര്‍ പേവിഷ ബാധയേറ്റ് മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 170 ഹോട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തു നായ്ക്കളും സംസ്ഥാനത്തുണ്ട്. ഇതില്‍ 4.7 ലക്ഷത്തോളം വളര്‍ത്തുനായ്ക്കള്‍ക്കും 33,363 തെരുവു നായ്ക്കള്‍ക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുള്ളത്. 18,852 തെരുവുനായ്ക്കളെ മാത്രമേ വന്ധ്യം കരിക്കാനായിട്ടുള്ളൂ.
പ്രതിദിനം കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്‍റെ കര്‍മ പദ്ധതികള്‍ക്കും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നീക്കങ്ങള്‍ക്കും വെല്ലുവിളിയാകുകയാണ്. വന്ധ്യം കരിക്കുന്നതിനുള്ള സെന്ററുകള്‍ക്ക് (എ.ബി.സി) പ്രവര്‍ത്തനാനുമതി ലഭിക്കാൻ ഈ കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടര്‍മാരില്‍ ഒരാളെങ്കിലും കുറഞ്ഞത് 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. നിലവില്‍ 18 എ.ബി.സി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ 30ല്‍ താഴെ ഡോക്ടര്‍മാരാണുള്ളത്. അഞ്ച് ജില്ലകളില്‍ ഇത്തരം കേന്ദ്രങ്ങളേയില്ല. വെറ്ററിനറി കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവരെയെല്ലാം സര്‍ജറി ചെയ്യാൻ അനുവദിക്കണമെന്ന കേരള വെറ്ററിനറി കൗണ്‍സിലിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ