
Perinthalmanna Radio
Date: 16-03-2023
വേനൽച്ചൂടിന് കാഠിന്യം കൂടിയതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിപണി കുതിക്കുന്നു. കഴിഞ്ഞ വർഷം സീസണിൽ കാലം തെറ്റിയെത്തിയ മഴമൂലം കാര്യമായ ബിസിനസ് നടന്നിരുന്നില്ല. ഇത്തവണ 35 ശതമാനത്തോളം അധിക വിൽപ്പനയാണ് മേഖല ലക്ഷ്യമിടുന്നത്.
കേരളത്തിൽ വർഷം ശരാശരി 200 കോടി രൂപയുടെ കുപ്പിവെള്ളം വിൽക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം പ്രധാന സീസണായ മാർച്ച് മുതൽ മേയ് വരെയാണ്. അതായത്, രണ്ടുമാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസാണ് സംസ്ഥാനത്ത് നടക്കുന്നത്. സാധാരണ ഫെബ്രുവരി പകുതി മുതൽ ആരംഭിക്കുന്ന സീസൺ മേയ് അവസാനം വരെ നീണ്ടുനിൽക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാർച്ച് പകുതി മുതലാണ് സീസൺ ആരംഭിക്കുന്നത്.
അര ലിറ്റർ മുതൽ അഞ്ച് ലിറ്റർ വരെയുള്ള കുപ്പിവെള്ളം വിപണിയിൽ ലഭ്യമാണ്. ഇതിൽ 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. 10 രൂപ മുതൽ അര ലിറ്റർ കുപ്പിവെള്ളം വിപണിയിൽ ഉണ്ടെങ്കിലും പ്രധാനമായും വിവാഹം പോലുള്ള പരിപാടികളിലാണ് ഉപയോഗിക്കുന്നത്.
*20 ലിറ്റർ ജാറിന് ആവശ്യം*
എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പ്രധാന നഗരങ്ങളിലാണ് 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യം കൂടുതൽ. 50 രൂപ മുതൽ 80 രൂപ വരെയാണ് ഇവയുടെ വില ഈടാക്കുന്നത്.
ഫ്ളാറ്റുകളിൽ പാചകത്തിനായി 20 ലിറ്റർ വെള്ളത്തിന്റെ ജാർ ഉപയോഗിക്കുന്ന പ്രവണത ഉയർന്നിട്ടുണ്ട്.
അതിനാൽ കൂടുതൽ പേരും 20 ലിറ്റർ വെള്ളം വിൽപ്പനയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുവരെ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷനിൽ (കെ.പി.ഡി.എ.) ഇരുനൂറോളം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജീവ് മേനോൻ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
