
Perinthalmanna Radio
Date: 21-04-2023
പെരിന്തൽമണ്ണ: ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ ഇന്ന് നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് വിശ്വാസികള്‍ ഇത്തവണ പെരുന്നാൾ ആഘോഷികുന്നത്.
കടുത്ത ചൂടിനെ നേരിട്ടാണ് ഇത്തവണ നോമ്പ് അനുഷ്ഠിക്കേണ്ടി വന്നത്. ജില്ലയിൽ പലേടത്തും ചൂടു കാരണം പുറത്തിറങ്ങിയാൽ തളർന്നു പോകുന്ന സ്ഥിതി. എല്ലാ വർഷത്തേയും പോലെ പഴങ്ങളാണ് വേനൽച്ചൂടിന്റെ ക്ഷീണം അകറ്റിയത്.
ഇഫ്താറുകൾ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ഇടങ്ങളായി. സംഘടനകളും സ്ഥാപനകളും ക്ലബ്ബുകളും ഇഫ്താറുകൾക്ക് നേതൃത്വംനൽകി. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റികൾ നടത്തിയ ഇഫ്താറുകൾ ഹൃദ്യമായി. കൂടിയിരുന്ന് ഭക്ഷണം കഴിക്കുക എന്നതിനപ്പുറത്ത് ഇത്തരം ഇഫ്താറുകളുടെ പ്രാധാന്യം ഏറെയായിരുന്നു. യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള കേന്ദ്രങ്ങളും പലേടത്തും ഉണ്ടായിരുന്നു. സംഘടനകൾ ഈ രംഗത്ത് മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്.
പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്‌ക്കാരത്തിനത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിശ്വാസികളും പള്ളികളും ഒരുങ്ങി കഴിഞ്ഞു.
ജാതി മത ഭേതമന്യെ എല്ലാവരും സ്നേഹം കൈമാറിയും വിരുന്നൂട്ടിയും ആഘോഷിക്കുന്ന പെരുന്നാള്‍ മതസൗഹാര്‍ദ്ദത്തിന്റെ വിളംബരം കൂടിയാണ്. റമസാന്‍ നോമ്പിന്റെ ചൈതന്യവും ആത്മശുദ്ധിയും സ്വരുകൂട്ടിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുന്നത്. വ്രതം സമ്മാനിച്ച പരിശുദ്ധി വരുന്ന ഒരു വര്‍ഷക്കാലം ജീവിതത്തില്‍ പുലര്‍ത്തേണ്ടതിന്റെ പ്രതിജ്ഞ പുതുക്കല്‍ കൂടിയാണ് ഈദുല്‍ ഫിത്തര്‍.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
