Perinthalmanna Radio
Date: 21-06-2023
സംസ്ഥാനത്ത് ജൂലൈ മാസത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. പനി ശമനമില്ലാതെ തുടരുമ്പോൾ ഈമാസം സാംക്രമിക രോഗങ്ങൾ ജീവനെടുത്തവരുടെ എണ്ണം 32ആയി ഉയർന്നു. പകർച്ചവ്യാധി പ്രതിരോധത്തിന് സ്വകാര്യ മേഖലയുടെ പിന്തുണതേടിയ ആരോഗ്യവകുപ്പ് ഐഎംഎയുമായി ചർച്ച നടത്തും. പനിച്ചൂടിൽ പൊള്ളുകയാണ് കേരളം.
ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേര്‍. കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് പനി ബാധിച്ചു. ഇതോടെ പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ഇന്നലെ 133 പേര്‍ക്ക് ഡെങ്കിപ്പനിയും 7 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ശ്രീലങ്കയുൾപ്പെടെ അയൽ രാജ്യങ്ങളിൽ വർധിക്കുകയാണ്. സമാന രീതിയിൽ കേരളത്തിലും കേസുകൾ വർധിക്കുമെന്നും ജൂലൈയോടെ പാരമ്യത്തിൽ എത്തുമെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. എലിപ്പനിക്കേസുകളും കൂടും.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മോണിറ്ററിങ് സെല്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളുടേയും പിന്തുണ തേടി. ഇന്ന് ഐഎംഎയുമായും ഐഎപിയുമായും ചര്‍ച്ച നടത്തും. വെളളി , ശനി , ഞായര്‍ ദിവസങ്ങളില്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. വെളളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഒാഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണം നടത്തണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ