സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്

Share to

Perinthalmanna Radio
Date: 19-02-2023

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വിലക്കി. ഇത്തരം ചാനലുകള്‍ വഴി വരുമാനം കണ്ടെത്താമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്.

ചാനലുകള്‍ക്ക് ഒരുപരിധിക്കപ്പുറത്ത് സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് വരുമാനം ലഭിക്കും.ഇതു ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്റര്‍നെറ്റിലോ സാമൂഹിക മാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റു ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാമെങ്കിലും വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തല്‍.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതിതേടി അഗ്‌നിരക്ഷാസേനയില്‍നിന്നയച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *