
Perinthalmanna Radio
Date: 11-05-2023
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പറായി കെഎൽ 99 അനുവദിക്കാൻ തത്വത്തിൽ തീരുമാനിച്ചു. വിശദാംശങ്ങൾ വ്യക്തമാക്കി ഉത്തരവ് ഉടൻ ഇറങ്ങും. കെഎസ്ആർടിസി ബസുകൾക്ക് കെഎൽ 15 നമ്പർ നൽകിയതു പോലെയാണ് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകുന്നത്. വാഹനങ്ങളുടെ റജിസ്ട്രേഷനായി പ്രത്യേക ഓഫിസ് തുറക്കും.
കെഎൽ 99 എ സർക്കാർ വകുപ്പുകൾക്കും കെഎൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും കെഎൽ 99 സി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും കെഎൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകാനാണ് ആലോചന. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
