ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്; വിട്ടുപോയവരെ ഉൾപ്പെടുത്തി വീണ്ടും വിജ്ഞാപനം

Share to

Perinthalmanna Radio
Date: 04-05-2023

പാലക്കാട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളുമായി ദേശീയപാതാ സ്ഥലമേറ്റെടുപ്പ് വിഭാഗം. പാതയ്ക്കായി ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ വേർതിരിച്ച് സർവേ നടത്തിയതിൽ വിട്ടുപോയവരുടെ സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ‘3-സി’ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

പാത കടന്നുപോകുന്ന, ജില്ലയിലെ മരുതറോഡുമുതൽ എടത്തനാട്ടുകര ഉൾപ്പെടെയുള്ള വില്ലേജുകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നേരത്തേ ‘3-എ’ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. അതിൽ പറഞ്ഞിരുന്ന സ്ഥലങ്ങളുടെ ഉടമകൾക്ക് ആക്ഷേപങ്ങൾ അവതരിപ്പിക്കാൻ അവസരവും നൽകിയിരുന്നു. അതിൽ വിട്ടുപോയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ആക്ഷേപമുള്ളവർക്ക് അത് അവതരിപ്പിക്കാൻ 21 ദിവസം അനുവദിച്ചിട്ടുണ്ട്.

നേരത്തേ, സർവേ പൂർത്തിയാക്കാൻ കഴിയാതിരുന്ന മുണ്ടൂരിലെ രണ്ടുകിലോമീറ്ററിലുള്ള സ്ഥലങ്ങളുടെ വിവരങ്ങളും പുതിയ വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ ആക്ഷേപമുള്ളവർ സ്ഥലമേറ്റെടുപ്പുവിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്കാണ് പരാതി നൽകേണ്ടത്.

ജില്ലയിൽ 61.44 കിലോമീറ്ററിലാണ് പാത (966) കടന്നുപോകുന്നത്. ആകെ 44.0278 ഹെക്ടർ ഭൂമിയാണ് പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *